എഡിറ്റര്‍
എഡിറ്റര്‍
‘എന്നെ രക്ഷിച്ച ശേഷം അയാള്‍ മരണത്തിനു കീഴടങ്ങി’ ; മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ചത് എല്‍ഫിന്‍സ്റ്റണ്‍ ദുരന്തത്തിനിരയായ ആളെന്ന് പെണ്‍കുട്ടി
എഡിറ്റര്‍
Wednesday 4th October 2017 5:22pm

 

മുംബൈ: കഴിഞ്ഞ ദിവസം മുംബൈയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ നിന്ന് പത്തൊമ്പതുകാരിയായ ശില്‍പ്പ രക്ഷപ്പെട്ടത് ദുരന്തത്തില്‍ മരിച്ച ഒരാളുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട്. സ്വന്തം ജീവന്‍ അപകടത്തിലായപ്പോഴും സഹജീവിയായ പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തിയ ശേഷമാണ് തിലക് റാം തേലി എന്നയാള്‍ മരണത്തിനു കീഴടങ്ങിയത്.

പാലത്തില്‍ ഓടിക്കയറുന്നത്തിനിടെ ശില്‍പ്പ വിശ്വകര്‍മ്മ വീഴുകയായിരുന്നു. താഴെ വീണുകിടക്കുന്ന തിലകിന്റെ ദേഹത്തേയ്ക്കായിരുന്നു ശില്‍പ്പ വീണത്. വീണുകിടക്കുന്നവരുടെ മേല്‍ക്കുമേല്‍ ആളുകള്‍ വീണതാണ് അപകടകാരണം. എന്നാല്‍ തിലക് റാമിന്റെ ദേഹത്തേക്ക് വീണ തന്നെ അദ്ദേഹം പുറത്തേക്കു തള്ളുകയും പുറത്തുകടക്കുന്നതുവരെ തള്ളിപ്പിടിച്ചുനില്‍ക്കുകയുമായിരുന്നെന്ന് ശില്‍പ്പ എ.എന്‍.ഐയോട് പറഞ്ഞു.


Also Read: ‘ബ്ലൂ ഇസ് ദി വാമെസ്റ്റ് കളര്‍’:മെക്‌സിക്കന്‍ അപാരതയുടെ കെ.എസ്.യു വേര്‍ഷനുമായി ജിനോ ജോണ്‍; ചിത്രം നിര്‍മിക്കുന്നത് പ്രമുഖ കോണ്‍ഗ്രസ് നേതാവ്


ശില്‍പ്പ പുറത്തേക്ക് കടന്ന ശേഷം മറ്റുള്ളവര്‍ കൂട്ടമായി തിലകിന്റെ മുകളിലേയ്ക്കു വീഴുകയും അദ്ദേഹം ശ്വാസം കിട്ടാതെ മരിക്കുകയുമായിരുന്നു. ശില്‍പ്പയ്ക്ക് നിസാരപരിക്കുകളേ ഉള്ളൂ.

23 പേരാണ് എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. നിരവധി തവണ സുരക്ഷാ സംവിധാനമില്ലാത്തതിനെ തുടര്‍ന്ന് ജനപ്രതിനിധികളും അധികൃതരും നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് വിമര്‍ശനം റെയില്‍വേ നേരിടുകയാണ്.

അതേസമയം ദുരന്തത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണമാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Advertisement