അത് ചെയ്തത് ഞാനല്ല;ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയിതതിനെ പരിഹസിച്ച് ഏലിയട്ട് ആള്‍ഡേഴ്‌സണ്‍
Tech
അത് ചെയ്തത് ഞാനല്ല;ബി.ജെ.പി വെബ്‌സൈറ്റ് ഹാക്ക് ചെയിതതിനെ പരിഹസിച്ച് ഏലിയട്ട് ആള്‍ഡേഴ്‌സണ്‍
ന്യൂസ് ഡെസ്‌ക്
Monday, 18th March 2019, 11:42 pm

ന്യൂദല്‍ഹി: ഹാക്ക് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്ത ബി.ജെ.പി വെബ്‌സൈറ്റിനെ പരിഹസിച്ച് ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധന്‍ ഏലിയട്ട് ആള്‍ഡേഴ്‌സണ്‍. ബി.ജെ.പിയുടെ ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റ് അന്വേഷിക്കാന്‍ ലൂസീഡൗസ്റ്റെച്ചിനെ നിയമിച്ചെന്നായിരുന്നു ഏലിയട്ടിന്റെ ട്വിറ്റ്. ഇതിനൊടൊപ്പം ഞാന്‍ ഒരു സൂചന തരാം, അത് ചെയ്തത് താനല്ലെന്നും ഏലിയാട്ട് കുറിച്ചു.

ബി.ജെ.പി യുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ട് 10 ദിവസത്തിലേറെയായി. എന്നാല്‍ ഇത് വരെയും തിരിച്ചെത്തിയിട്ടില്ല.

ALSO READ: ആളൊരുക്കത്തിന് ശേഷം ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രം; മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള ചിത്രീകരണം പൂര്‍ത്തിയായി

മാര്‍ച്ച് 5 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഞങ്ങള്‍ ഉടന്‍ തിരിച്ചുവരും എന്ന സന്ദേശമാണ് ഇപ്പോഴും കാണിക്കുന്നത്.

സൈറ്റ് തിരിച്ചുകൊണ്ടുവരാന്‍ ഞങ്ങള്‍ സഹായിക്കാമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയിതിരുന്നു. ഹാക്ക് ചെയ്തത് നെഹ്‌റു ആണെന്ന് എലിയട്ട് ആള്‍ഡേഴ്‌സണ്‍ പരിഹസിച്ചിരുന്നു.

ആരാണ് ഹാക്ക് ചെയ്തതെന്നോ എന്തൊക്കെ വിവരങ്ങള്‍ നഷ്ടപ്പെട്ടുവെന്നോ ഇത് വരെ വ്യക്തമായിട്ടില്ല