എഡിറ്റര്‍
എഡിറ്റര്‍
ഹൈവേയില്‍ നിന്ന് കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ ആന ചവിട്ടിക്കൊന്നു; വീഡിയോ
എഡിറ്റര്‍
Friday 24th November 2017 10:12am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എന്‍.എച്ച് 30 ല്‍ നിന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ അക്രമാസക്തനായ കാട്ടാന ചവിട്ടിക്കൊന്നു. ജല്‍പയ്ഗൂരി ജില്ലയിലെ ലതാഗൂരി വനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജല്‍പയ്ഗൂരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്.


Also Read: പിണറായി മുണ്ടുടുത്ത മോദി; കേന്ദ്രത്തിലെ വലിയ മോദിയും കേരളത്തിലെ ചെറിയ മോദിയും ചേര്‍ന്ന് ജനങ്ങളെ ദുരിതത്തിലാക്കിയെന്നും സുര്‍ജേവാല


കഴിഞ്ഞ ദിവസം ജോലിക്ക് പോകുന്നതിനിടെയാണ് ഇയാള്‍ വാഹനത്തില്‍ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കാറില്‍ നിന്നിറങ്ങിയയുടനെ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

15 മിനുട്ടോളം ആക്രമണം നടത്തിയ ശേഷം ആന കാട്ടിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.


Dont Miss: ‘വിനു വി ജോണിന് ഇതിലും നല്ല പണി രാജീവ് ചന്ദ്രശേഖറിന്റെ അടുക്കളയില്‍ ചെയ്യാനായേക്കും’; ഏഷ്യാനെറ്റ് അവതാരകനെതിരെ പി.എം മനോജ്


ഈ മേഖലയില്‍ കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ച് കടക്കാറുണ്ടെന്നും എന്നാല്‍ ഈ സമയത്ത് ആരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ലംഘിച്ച് സാദിഖ് പുറത്തിറങ്ങിയതാണ് അപകടത്തിനു കാരണമെന്നും ഉദ്യേഗസ്ഥര്‍ പറയുന്നു.

 

Advertisement