കുളിപ്പിക്കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു
Kerala
കുളിപ്പിക്കുന്നതിനിടെ പാപ്പാനെ ആന ചവിട്ടിക്കൊന്നു
ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 8:36 am

മാവേലിക്കര: കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം പറവൂര്‍ തത്തപ്പള്ള കിഴക്കേപ്പുറം മണ്ടാംപറമ്പില്‍ റെനിയെന്ന കുട്ടനാണ് മരിച്ചത്. ദേവസ്വം ബോര്‍ഡിന്റെ ആനയായ ഏവൂര്‍ കണ്ണനാണ് റെനിയെ ചവിട്ടിയത്.

ആനയെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ട് വന്നതായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.


Also Read ആന കൊലയാളിയാവുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പേടേണ്ടത് നിയമങ്ങള്‍ കാറ്റില്‍പറത്തിയുളള നാട്ടാന ഉപയോഗം


ചടങ്ങിന് കൊണ്ടുപോകുന്നതിന് മുന്നോടിയായി പാപ്പാന്മാരായ റെനിയും ശരതും വിനയനും കൊറ്റാര്‍കാവ് ദുര്‍ഗാദേവി ക്ഷേത്രവളപ്പില്‍ വെച്ച് ആനയെ കുളിപ്പിക്കുന്നതിനിടെ പിന്‍കാല് കൊണ്ട് റെനിയെ തൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നിലത്ത് വീണ റെനിയെ ചവിട്ടുകയും ചെയ്തു.

അപകടം നടന്ന ഉടനെ റെനിയെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആനയെ തുടര്‍ന്ന് ക്ഷേത്രവളപ്പില്‍ തന്നെ തളച്ചിരിക്കുകയാണ്.


Dont miss കേരളത്തിന്റെ ആനപ്രേമ വീമ്പുപറച്ചിലുകളുടെ യാഥാര്‍ത്ഥ്യം എന്ത്? ആനക്കോട്ടയുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

 

DoolNews Video