വയനാട് മുത്തങ്ങയില്‍ ലോറിയിടിച്ച ആന ചെരിഞ്ഞു;ഡ്രൈവര്‍ പിടിയില്‍
kERALA NEWS
വയനാട് മുത്തങ്ങയില്‍ ലോറിയിടിച്ച ആന ചെരിഞ്ഞു;ഡ്രൈവര്‍ പിടിയില്‍
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 8:16 pm

ബത്തേരി: വയനാട് മുത്തങ്ങയില്‍ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകീട്ട് ഉള്‍വനത്തില്‍ വെച്ചാണ് ആന ചരിഞ്ഞതെന്നാണ് വനം വകുപ്പ് പറയുന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് മൈസൂരില്‍ നിന്ന് കോഴിക്കോട്ടെക്ക് പോകുകയായിരുന്ന ലോറിയാണ് ആനയെ ഇടിച്ചത്.  ലോറി ഡ്രൈവറായ ബാലുശ്ശേരി സ്വദേശി ഷമീജിനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.

ലോറി ഇടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ ആന കാട്ടിലേക്ക് ഓടി പോകുകയായിരുന്നു. തുടര്‍ന്ന് ലോറിയുമായി ഡ്രൈവര്‍ യാത്ര തുടര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വഴിയില്‍ വെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഷമീജിനെ പിടികൂടുകയായിരുന്നു.

രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആനയെ കണ്ടെത്തി ചികിത്സ നല്‍കുകയായിരുന്നു. എന്നാല്‍ വൈകീട്ടോടെ ആന ചെരിയുകയായിരുന്നു.

DoolNews Video