ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; ജനങ്ങള്‍ നല്‍കിയ വിധിയെ അംഗീകരിക്കുന്നെന്ന് അമിത് ഷാ
national news
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; ജനങ്ങള്‍ നല്‍കിയ വിധിയെ അംഗീകരിക്കുന്നെന്ന് അമിത് ഷാ
ന്യൂസ് ഡെസ്‌ക്
Monday, 23rd December 2019, 9:54 pm

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങള്‍ നല്‍കിയ ഈ വിധിയെ അംഗീകരിക്കുന്നെന്നും അഞ്ച് വര്‍ഷം സംസ്ഥാനത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് അവരോട് നന്ദി പറയുന്നതായും ഷാ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ജാര്‍ഖണ്ഡിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജാര്‍ഖണ്ഡ് ജനതയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തിയിരുന്നു.

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എം.എം – കോണ്‍ഗ്രസ് – ആര്‍.ജെ.ഡി മഹാസഖ്യം അധികാരമുറപ്പിച്ചിരുന്നു. മഹാസഖ്യം 47 സീറ്റുകളിലാണ് മുന്നില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിക്ക് 26 സീറ്റുകളില്‍ മാത്രമേ മുന്നേറ്റമുണ്ടാക്കാനായുള്ളു. 30 സീറ്റില്‍ ആധിപത്യം ഉറപ്പിച്ച ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ജെ.എം.എം നേതാവ് ഹേമന്ത് സോറനായിരിക്കും മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

DoolNews Video