എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിന്റെ വെല്ലുവിളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റെടുത്തു; വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധരെ ക്ഷണിച്ചു
എഡിറ്റര്‍
Tuesday 4th April 2017 4:42pm

ന്യൂദല്‍ഹി: വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്ന ആക്ഷേപം വ്യാപകമായി ഉന്നയിക്കപ്പെടുമ്പോള്‍ പുതിയ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കാന്‍ വിദഗ്ധരെ ക്ഷണിച്ചിരിക്കുകയാണ് കമ്മീഷന്‍ ഇപ്പോള്‍. 72 മണിക്കൂര്‍ സമയം നല്‍കിയാല്‍ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ക്യാമറയ്ക്ക് മുന്നില്‍ തെളിയിക്കാമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെയാണ് വോട്ടിംഗ് യന്ത്രത്തിന്റെ സുരക്ഷ പരിശോധിക്കാനായി കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്. വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ 2009 മുതല്‍ അവസരം നല്‍കുന്നുണ്ടെന്നും എന്നാല്‍ ഇതുവരെ ആരും യന്ത്രത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറയുന്നു.


Also Read: പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായി വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്; വിദ്യാര്‍ത്ഥിനികള്‍ മുടി പിന്നിയിടണമെന്ന് നിര്‍ബന്ധിക്കരുത്


വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന് ശക്തമായി വാദിച്ചയാളാണ് അരവിന്ദ് കെജ്‌രിവാള്‍. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാമെന്നതിനാലാണ് വികസിത രാജ്യങ്ങളില്‍ അവ ഉപയോഗിക്കാത്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷത കാണിക്കുന്നില്ല. ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചപ്പോള്‍ തിരിമറി നടന്നതായി തെളിഞ്ഞിരുന്നു. സമാജ്‌വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തപ്പോള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തതായാണ് യന്ത്രത്തില്‍ കാണിച്ചത്. ചാഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിംഗായിരുന്നു ഈ വോട്ട് ചെയ്തത്.

Advertisement