എഡിറ്റര്‍
എഡിറ്റര്‍
ജെഡി(യു) നിതിഷ് കുമാറിന്റേതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
എഡിറ്റര്‍
Friday 17th November 2017 8:44pm


ന്യൂദല്‍ഹി: യഥാര്‍ഥ ജനതാദള്‍ യുണൈറ്റഡ് ബിഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ കമ്മീഷന്‍. നിതിഷ് കുമാര്‍ പക്ഷത്തിനാണ് ഔദ്യോഗിക ചിഹ്നമായ ‘അസ്ത്രം’ ഉപയോഗിക്കാനുള്ള അവകാശവുമെന്നും തെരഞ്ഞെടുപ്പ കമ്മീഷന്‍ വ്യക്തമാക്കി. എതിര്‍പക്ഷത്തുള്ള ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള വിമതര്‍ക്ക് തിരിച്ചടിയാണു കമ്മീഷന്റെ തീരുമാനം.

വിശാല സഖ്യം ഉപേക്ഷിച്ച് കഴിഞ്ഞ ജൂലൈ 26ന് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് ബി.ജെ.പി പിന്തുണയോടെ വീണ്ടും അധികാരത്തിലേറുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജെ.ഡി.(യു) പിളര്‍ന്നത്. ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ജെ.ഡി.(യു) എന്നിവ ഉള്‍പ്പെടുന്നതായിരുന്നു വിശാല സഖ്യം.

ജെഡിയു വര്‍ക്കിങ് പ്രസിഡന്റ് ഛോട്ടുഭായ് അമര്‍സംഘ് വാസവയാണ് പാര്‍ട്ടിക്കു മേല്‍ അവകാശം ഉന്നയിച്ച് പരാതി നല്‍കിയിരുന്നത്. ആ പരാതിയിലാണ്് ഇപ്പോള്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഔദ്യോഗിക ചിഹ്നത്തിനു വേണ്ടിയും അമര്‍സംഘ് വാസവ അവകാശവാദമുന്നയിച്ചിരുന്നു. നിയമസഭയിലും ദേശീയ കൗണ്‍സിലിലും നിതിഷ് കുമാറിനെ പിന്തുണക്കുന്നവരാണ് കൂടുതലും. ഇക്കാര്യം വ്യക്തമായതോടെയാണ് കമ്മിഷന്റെ അന്തിമതീരുമാനം.

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് 2013ല്‍ 17 വര്‍ഷം ബി.ജെ.പി സഖ്യകക്ഷിയായിരുന്ന ജെ.ഡി.(യു)മുന്നണി വിട്ടത്. നാലുവര്‍ഷത്തിനു ശേഷം വീണ്ടും നിതിഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ യിലേക്ക തന്നെ കൂടുമാറുകയും ചെയ്തു. ജെ.ഡി.(യു) ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് ജെ.ഡി.(യു)വിന്റെ കേരള ഘടകത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു

Advertisement