എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം പെണ്‍കുട്ടികളുടെ ശിരോവസ്ത്രം: വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദത്തില്‍
എഡിറ്റര്‍
Sunday 23rd June 2013 12:00am

muslim-girl

കോഴിക്കോട്: സ്‌കൂളുകളില്‍ മുസ്‌ലീം പെണ്‍കുട്ടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദത്തില്‍.

ശിരോവസ്ത്രധാരണത്തിന്റെ പേരില്‍ മത മൗലികവാദികള്‍ സ്‌കൂളുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ഇന്റലിജന്‍സ് രഹസ്യ റിപ്പോര്‍ട്ട് സര്‍ക്കുലറിനൊപ്പം വെച്ചതാണ് വിവാദത്തിന് കാരണം.

ഈ മാസം 22ന് അയച്ച സര്‍ക്കുലറാണ് വിവാദത്തിലായിരിക്കുന്നത്. ശിരോവസ്ത്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.

Ads By Google

സാധാരണഗതിയില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കുലറിനൊപ്പം വെക്കുന്ന പതിവില്ല. സംഭവം വിവാദമായതോടൈ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ശിരോവസ്ത്രത്തിന്റെ പേരില്‍ എസ.്ഡി.പി.ഐ, പോപ്പുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ജമാത്തെ ഇസ്‌ലാമി, സോളിഡാരിറ്റി എന്നീ സംഘടനകള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും ഇത്തരം സംഘടനകളെ നിരോധിക്കണമെന്നുമാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ട് പുറത്തായതോടെ ഇതിനെതിരെ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Advertisement