എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ്
ന്യൂസ് ഡെസ്‌ക്

വിമാനവും അതിന്റെ സാങ്കേതികതയുമൊക്കെ ഏതു കൊച്ചു കുട്ടിക്കും കൗതുകം തോന്നുന്ന കാര്യങ്ങളാണ്.ആ കൗതുകം വളരും വരെ കൊണ്ട് നടക്കുന്നവരും ചുരുക്കമല്ല. പ്ലസ് ടു വിനു ശേഷം ഇതേ വിഷയം പഠിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയുണ്ടാകും… അത്തരക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ കോഴ്സ് ആണ് എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങ്.

എയര്‍ക്രാഫ്റ്റിന്റെയും സ്പേസ് ക്രാഫ്റ്റിന്റെയും ഡിസൈനിങ്ങും നിര്‍മ്മാണവും അതിനു പിന്നിലെ ശാസ്ത്രവുമാണ് എയ്റോ നോട്ടിക്കല്‍ എഞ്ചിനീയറിങ്ങ്.

എയ്റോസേപേസ് ചീഫ് എഞ്ചിനീയര്‍, സിസ്റ്റം സേഫ്റ്റി എഞ്ചിനീയര്‍, കോര്‍പ്പറേറ്റ് ട്രെയിനര്‍കം ഡിസൈന്‍ എഞ്ചിനീയര്‍, പ്രൊഫസര്‍, ഇന്‍സ്ട്രക്ടര്‍ തുടങ്ങിയ ജോലികളാണ് ഒരു എയ്റോനോട്ടിക്കല്‍ എഞ്ചിനീയറെ കാത്തിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ, ഡി.ആര്ഡ.ഡി.ഒ, നാഷണല്‍ എയ്റോനോട്ടിക്കല്‍ ലബോറട്ടറി, സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്മെന്റ് , ഹിന്ദുസ്ത്ാന്‍ എറോനോടടിക്,് ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍മാരെ സ്ഥിരമായി നിയമിക്കുന്നവരാണ്.

ഐ.ഐ.ടി പോലുള്ള മുന്‍നിര സ്ഥാപനങ്ങളും മറ്റ് പ്രൈവറ്റ് കോളേജുകളും ഈ കോഴ്സു ഓഫര്‍ ചെയ്യുന്നു. പ്ലസ്ടുവിന് ഫിസ്‌ക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മികച്ച മാര്‍ക്കോടെ പാസ്സായവര്‍ക്ക് ധൈര്യമായി കടന്നുവരാവുന്ന മേഖലയാണിത്.