Administrator
Administrator
കേരള­ഫ്ളാഷ്ന്യൂസ് എ­ഡി­റ്റ­റാ­യി ബാ­ബുഭ­ര­ദ്വാ­ജ്
Administrator
Friday 30th October 2009 8:24am

babu-bharadwaj-kfnനവം­ബര്‍ ഒ­ന്ന്, കേ­ര­ള­പ്പിറ­വി ദി­നം. മ­ല­യാ­ളി­ക­ളു­ടെ പ്രി­യ­പ്പെ­ട്ട എ­ഴു­ത്തു­കാരന്‍ ബാ­ബുഭ­ര­ദ്വാ­ജ് ചീ­ഫ് എ­ഡി­റ്റ­റായി കേരള­ഫ്ളാ­ഷ്‌­ന്യൂ­സി­നൊ­പ്പം ചേ­രുന്നു. വ­ഴി­പോ­ക്ക­നാ­യി വ­ന്ന് മ­ല­യാളി­യോ­ട് ഏ­റെ പ­റ­ഞ്ഞ ബാ­ബു­ഭര­ദ്വാജ് ചി­ന്ത­കള്‍ പ­ങ്കു­വെ­ച്ച് ന­വം­ബര്‍ ഒന്നു മുതല്‍ ന­മ്മോ­ടൊ­പ്പ­മു­ണ്ടാ­വും.

സാം­സ്­കാരി­ക നി­രീ­ക്ഷകന്‍ , മാ­ധ്യ­മ ­പ്ര­വര്‍­ത്തകന്‍, രാ­ഷ്ട്രീ­യ പ്ര­വര്‍­ത്ത­കന്‍, ച­രി­ത്ര­ത്തി­ന്റെ തീ­ര­ത്തു കൂടെ അതീ­ത കാ­ല­ത്തി­ന്റെ ഫോ­സി­ലു­കള്‍ അ­ന്വേ­ഷി­ച്ചു ന­ട­ന്ന­യാള്‍, മ­നു­ഷ്യ ജീ­വി­ത­ത്തി­ന്റെ നി­റ­വും വേവും തൊ­ട്ടു­ണര്‍­ത്തി­യ എ­ഴു­ത്തു­കാരന്‍. ബാ­ബുബ­ര­ദ്വാ­ജ് ‘വെ­ള്ളി­ക്കൊ­ലു­സ’ ‘പോ­ക്ക­റ്റ­ടി­’ എ­ന്നീ കോ­ള­ങ്ങ­ളി­ലൂ­ടെ കേരള­ഫ്ളാഷ്‌­ന്യൂ­സില്‍ വാ­യ­ന­ക്കാ­രു­മാ­യി സം­വ­ദി­ക്കുന്നു.

കേ­ര­ള വി­ദ്യാര്‍­ഥി ഫെ­ഡ­റേ­ഷന്‍ എ­സ് എഫ് ഐ ആ­യി വ­രു­ന്ന­തി­ന് മു­മ്പ് കെ എ­സ് എ­ഫി­ന്റെ അ­വ­സാന­ത്തെ സംസ്ഥാന വൈ­സ് ­പ്ര­സി­ഡ­ണ്ടായി­രു­ന്നു അ­ദ്ദേഹം. എ­സ് എഫ് ഐ രൂ­പീ­ക­രി­ച്ച­പ്പോള്‍ ആ­ദ്യ­ത്തെ അ­ഖി­ലേന്ത്യാ ജോ. സെ­ക്ര­ട്ട­റി­മാ­രില്‍ ഒ­രാ­ളായി. കു­റെ­ക്കാ­ലം ചി­ന്തയു­ടെ പ­ത്രാധി­പ സ­മി­തി­യില്‍ പ്ര­വര്‍­ത്തിച്ചു. കൈര­ളി ടെ­ലി­വിഷ­ന്റെ ആ­രം­ഭ­കാല­ത്ത് ആ­റു വര്‍­ഷ­ക്കാ­ലം ചാ­ന­ലി­ന്റെ ക്രി­യേ­റ്റീ­വ് എ­ക്‌­സി­ക്യു­ട്ടീ­വ് ആ­യി­രു­ന്നു.

‘ഇ­നിയും മ­രി­ച്ചി­ട്ടില്ലാ­ത്ത ന­മ്മള്‍ ‘ എ­ന്ന സി­നി­മ നിര്‍­മ്മിച്ചു. ക­ലാ­പ­ങ്ങള്‍­ക്കൊ­രു ഗൃ­ഹ­പാഠം എ­ന്ന നോ­വ­ലി­നു­ 2006ലെ കേ­ര­ള സാ­ഹി­ത്യ അ­ക്കാദ­മി അ­വാര്‍­ഡ് ല­ഭിച്ചു.

പ്ര­വാ­സി­യു­ടെ കു­റി­പ്പുകള്‍ , ക­ലാ­പ­ങ്ങള്‍­ക്കൊ­രു ഗൃ­ഹ­പാഠം, ഗ­ണ­പ­തി­ചെ­ട്ട്യാ­രു­ടെ മ­രണം- ഒ­രു വി­യോ­ജ­ന­കു­റിപ്പ്, മ­ര­ണ­ത്തി­ന്റെ സ­ന്ധി സ­മാ­സങ്ങള്‍‍, ശ­വ­ഘോ­ഷ­യാത്ര, കൊ­റ്റിക­ളെ സ്വ­പ്‌­നം കാ­ണു­ന്ന പെണ്‍­കുട്ടി, പപ്പ­റ്റ് തി­യേറ്റര്‍ , വഴി­പോക്ക­ന്റെ വാ­ക്കുകള്‍ ‍, കബ­നീ ന­ദി ചു­വ­ന്ന­ത്, ആ­ന­മ­യില്‍­ഒ­ട്ടകം, പ­രേ­താ­ത്മാ­ക്കള്‍­ക്ക് അ­പ്പവും വീ­ഞ്ഞും, മീന്‍­തീ­റ്റ­യു­ടെ പ്ര­ത്യ­ശാ­സ്­ത്ര വി­വ­ക്ഷ­കള്‍ തു­ട­ങ്ങി­യ­വ­യാ­ണ് അ­ദ്ദേ­ഹ­ത്തി­ന്റെ പ്രധാന കൃ­തി­കള്‍.

ബാ­ബു­ഭരദ്വാ­ജ് ചീ­ഫ് എ­ഡി­റ്റ­റാ­യെ­ത്തു­ന്നത് കേരള­ഫ്ളാഷ്സി­ന്റെ സു­പ്ര­ധാ­ന­ഘ­ട്ട­മാ­യാണ് ഞ­ങ്ങള്‍ കാ­ണു­ന്നത്. അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ന്നിധ്യം മു­ന്നോ­ട്ടു­ള്ള പ്ര­യാ­ണ­ത്തി­ന് ക­രു­ത്തേ­കു­മെ­ന്ന് ഞ­ങ്ങള്‍ വി­ശ്വ­സി­ക്കുന്നു. വാ­യ­ന­ക്കാ­രു­ടെ പിന്തു­ണ തു­ടര്‍ന്നും പ്ര­തീ­ക്ഷി­ക്ക­ട്ടെ….

Advertisement