ഐ.എന്‍.എക്‌സ് മീഡിയ കേസ്: ചിദംബരത്തിന് പിന്നാലെ മകനും; കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
national news
ഐ.എന്‍.എക്‌സ് മീഡിയ കേസ്: ചിദംബരത്തിന് പിന്നാലെ മകനും; കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 3:26 pm

ന്യൂദല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യുന്നതിനായി ബുധനാഴ്ച്ച ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

അതേസമയം ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ദസറ ആഘോഷത്തിന് താന്‍ ഇവിടെ ഉണ്ടാവുമെന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം.

ചിദംബരം ധനമന്ത്രിയായിരുന്ന സമയത്ത് ഉണ്ടായ കേസില്‍ കാര്‍ത്തി ചിദംബരത്തിനും പങ്കുണ്ടെന്നാണ് ആരോപണം. എന്നാല്‍ കാര്‍ത്തി ഈ ആരോപണം നേരത്തെ തള്ളിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതേ കേസില്‍ ചിദംബരത്തെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയിതിരുന്നു.
ജയിലില്‍ കഴിയുന്ന പി.ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ദല്‍ഹിയിലെ പ്രത്യേക കോടതി ഒക്ടോബര്‍ 17 വരെ നീട്ടി.

പി.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സി.ബി.ഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.


ചിദംബരത്തെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട്.

2007ല്‍ പി.ചിദംബരം ധനമന്ത്രിയായിരിക്കേ ഐ.എന്‍.എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.