എഡിറ്റര്‍
എഡിറ്റര്‍
പ്രതികൂല ‘ആഗോള’ സാഹചര്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശരിയായ പാതയില്‍ നയിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് അരുണ്‍ ജെയ്റ്റ്‌ലി
എഡിറ്റര്‍
Friday 22nd September 2017 9:13pm

ന്യൂദല്‍ഹി: പ്രതികൂല ആഗോള സാഹചര്യങ്ങള്‍ക്കിടയിലും രാജ്യത്തെ സാമ്പത്തിക രംഗത്തെ ശരിയായ പാതയിലൂടെ കൊണ്ടു പോകാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സാമ്പത്തിക വളര്‍ച്ചാ നിരക്കിലെ മാന്ദ്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരും സാമ്പത്തിക വിദഗ്ധരും ചേര്‍ന്ന് കൂടിക്കാഴ്ച്ച നടത്തുന്നിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ജി.ഡി.പി വളര്‍ച്ചാ നിരക്ക് 5.7 ലേക്ക് പതിക്കുകയും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ചൈനയ്ക്ക് വിട്ടു നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് മീറ്റിംഗ് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ചൈനയ്ക്ക് പിന്നിലേക്ക് ഇന്ത്യ പതിക്കുന്നത്.


Also Read:  ‘ക്രിക്കറ്റ് താരങ്ങളെ രാജാക്കാന്മാരെ പോലയാണ് ഇവിടെ കാണുന്നത്’; ധോണിയെ പത്മഭൂഷന് നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഒളിമ്പിക് ഹിറോയുടെ മകന്‍


‘ആഗോള തലത്തില്‍ പ്രതികൂല സാഹചര്യമാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്. എന്നിട്ടും രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ശരിയായ പാതയില്‍ കൊണ്ടു പോകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നത് തൃപ്തികരമാണ്.’ ജെയ്റ്റ്‌ലി പറയുന്നു.

ജി.ഡി.പി വളര്‍ച്ചാ നിരക്കിലെ പതനത്തോടൊപ്പം തന്നെ കയറ്റുമതിയിലും ഇന്‍ഡസ്ട്രിയല്‍ എക്‌സ്പാഷനിലും ഗണ്യമായ കുറവ് രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോഴത്തേത്.

Advertisement