എഡിറ്റര്‍
എഡിറ്റര്‍
സാമ്പത്തിക പ്രതിസന്ധി: നോക്കിയ വില്‍പ്പനയ്ക്ക്
എഡിറ്റര്‍
Friday 21st June 2013 5:56pm

nokia-company

ഹെല്‍സിങ്കി: മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ മേധാവിത്വം വഹിക്കുന്ന ‘നോക്കിയ’ വില്‍പ്പനക്ക് വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.

സ്മാര്‍ട്ട് ഫോണുകളുടെ രംഗപ്രവേശനമാണ് വിപണി വിഹിതം നഷ്ടമായ കമ്പനി വില്‍ക്കാനൊരുങ്ങുന്നതിന്റെ കാരണമായി പറയുന്നത്.

Ads By Google

സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രശസ്തരായ മൈക്രോസോഫ്റ്റ്‌, കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ  ലെനോവോ, മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ  ഹ്വാവോ എന്നിവര്‍ നോക്കിയയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നോക്കിയയുടെ മൊബൈല്‍ ഫോണ്‍ ബിസിനസ്  ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് ഇതിനിടെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വിലയില്‍ അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ചര്‍ച്ച ഉപേക്ഷിക്കുകയായിരുന്നു.

ആപ്പിള്‍ ഐഫോണുകള്‍, സാംസങ് ഗ്യാലക്‌സി സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയില്‍ നിന്നുള്ള മത്സരങ്ങള്‍ ശക്തമായതോടെയാണ് നോക്കിയക്ക് വന്‍തോതില്‍ തിരിച്ചടിയുണ്ടായത്.
കഴിഞ്ഞ എട്ടു മാസങ്ങളില്‍ ഏഴിലും കമ്പനി നഷ്ടത്തിലായിരുന്നു.  ഇതേ തുടര്‍ന്നാണ് നോക്കിയ വില്‍ക്കാന്‍ കമ്പനി മുന്നോട്ടു വന്നിരിക്കുന്നത്.

Advertisement