എഡിറ്റര്‍
എഡിറ്റര്‍
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ പാത പിന്തുടരുകയാണ്; തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള കമ്മീഷന്‍ നീക്കത്തിനെതിരെ സി.പി.ഐ
എഡിറ്റര്‍
Thursday 5th October 2017 11:37pm


ന്യൂദല്‍ഹി: 2018 ല്‍ ലോകസഭാ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ഇലക്ഷന്‍ കമ്മീഷന്‍ നീക്കത്തിനെതിരെ സി.പി.ഐ രംഗത്ത്. കമ്മീഷന്റേത് ബി.ജെ.പിയുടെ ശബ്ദമാണെന്നും അവരുടെ പാത പിന്തുടരാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നും സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞു.


Also Read: ഫേസ്ബുക്കിലൂടെ തെറിവിളിച്ചയാളെ നേരില്‍ കണ്ടു സുഹൃത്താക്കി; സോഷ്യല്‍മീഡിയയില്‍ വൈറലായി പ്രവാസി യുവാക്കള്‍


ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ സജ്ജമാണെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാജ്യസഭാംഗം കൂടിയായ രാജ. നേരത്തെ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്നും അടുത്ത വര്‍ഷം സെപ്റ്റംബറോടെ തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതിനു പൂര്‍ണ സജ്ജമാകുമെന്നും റാവത്ത് പറഞ്ഞിരുന്നു.

കമ്മീഷന്റെ നീക്കത്തെ എതിര്‍ത്ത രാജ കമ്മീഷന്‍ ബി.ജെ.പിയുടെ പാത പിന്തുടരുകയാണെന്ന് ആരോപിച്ചു. ‘ഇത് ബി.ജെ.പിയുടെ പാതയാണ് ഒരു രാജ്യം, ഒരു സംസ്‌കാരം ഒരു തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ബി.ജെ.പി വ്യാജപ്രചാരണം നടത്തുകയാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പിയുടെ ഭാഷയിലാണ് സംസാരിക്കുന്നത്’ അദ്ദേഹം പറഞ്ഞു.


Dont Miss: ‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം


നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിക്കാന്‍ കേന്ദ്രത്തിനാവില്ല. ഇത്തരം നീക്കങ്ങള്‍ പ്രായോഗികുമല്ല.’ രാജ പറഞ്ഞു.

സി.പി.ഐയ്ക്ക് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെയെതിര്‍ത്ത് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്.

Advertisement