വിദ്വേഷ പ്രചാരകര്‍ വേണ്ട; അനുരാഗ് ഠാക്കൂറിനേയും പര്‍വേശ് വര്‍മ്മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Hate speech
വിദ്വേഷ പ്രചാരകര്‍ വേണ്ട; അനുരാഗ് ഠാക്കൂറിനേയും പര്‍വേശ് വര്‍മ്മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 29th January 2020, 1:51 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനേയും ദല്‍ഹി എം.എല്‍.എ പര്‍വേശ് വര്‍മ്മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച നോട്ടീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പി നേതൃത്വത്തിനയച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ഇരുവരുടേയും വിദ്വേഷ പ്രസംഗം. ഷഹീന്‍ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ വീടുകളില്‍ കയറി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയാണെന്നും ആളുകളെ കൊന്നൊടുക്കുകയാണെന്നുമായിരുന്നു പര്‍വേശ് വര്‍മ്മ പ്രസംഗിച്ചത്.

ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസംഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ ആം ആദ്മി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

WATCH THIS VIDEO: