എഡിറ്റര്‍
എഡിറ്റര്‍
എബോള: ലക്ഷണങ്ങളും മുന്‍കരുതലുകളും
എഡിറ്റര്‍
Thursday 16th October 2014 4:23pm

ebola01

2014 മാര്‍ച്ചിലാണ് ആഫ്രിക്കയില്‍ എബോള രോഗബാധ ശ്രദ്ധയില്‍പെടുന്നത്. എബോള വൈറസ് ഇതിനോടകം 4,450 ജീവനുകള്‍  കവര്‍ന്നുകഴിഞ്ഞു. 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടെത്തിയതിനു ശേഷമുണ്ടായ ഏറ്റവും വലിയ രോഗബാധയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ എബോള ഭീഷണിയിലാണ്. രോഗബാധയേറ്റതിനു ശേഷം 21 ദിവസങ്ങള്‍ വരെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. ലക്ഷണങ്ങള്‍ കാണുന്നതുവെര മനുഷ്യരിലെ രോഗബാധ അറിയുകയുമില്ല.

ഘട്ടം 1

തലവേദന, തൊണ്ട വേദന, പനി, പേശികളില്‍ വ്രണം.

ഘട്ടം 2

കടുത്ത പനി, ഛര്‍ദ്ദി, അലസത

ഘട്ടം 3

ചതവുകള്‍, മൂക്കില്‍ നിന്നും കണ്ണില്‍ നിന്നും വായില്‍നിന്നും രക്തം വരിക, കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുക.

ഘട്ടം 4

ബോധം നഷ്ടപ്പെടുക, അപസ്മാരത്തിലേതു പോലെ വിറയല്‍, മരണത്തിലേക്ക് നയിക്കുന്ന ആന്തരിക രക്തസ്രാവം.

എബോളക്കെതിരെ ആശുപത്രികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍

1. സ്വയംപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.

മുറികളിലേക്ക് കടക്കുമ്പോള്‍, കയ്യുറകള്‍, ദ്രവങ്ങളെ തടയുന്ന വസ്ത്രം, ഷൂസ്, കണ്ണട എന്നിവ ധരിക്കുകയും മുഖം മറക്കുകയും ചെയ്യുക

2. നിര്‍മ്മാര്‍ജ്ജനം

പ്രതിരോധത്തിനുപയോഗിച്ചവ വളരെ ശ്രദ്ധയോടെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക.

3.മാറ്റിപ്പാര്‍പ്പിക്കുക

രോഗികളെ പ്രാഥമിക സൗകര്യങ്ങളുള്ള മുറിയിലേക്ക് മാറ്റി പാര്‍പ്പിക്കുക. മുറിയിലേക്ക് കടക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കുക.

4.ശരീര ദ്രവങ്ങളേല്‍ക്കാതെ ശ്രദ്ധിക്കുക.

ബെഡ്ഷീറ്റ്, തലയണ എന്നിവ സുരക്ഷിതമായി ഉപയോഗിക്കുക, രോഗിയുടെ മുറിയില്‍ കാര്‍പെറ്റുകള്‍ വിരിക്കരുത്.

5. പരിസരങ്ങള്‍ രോഗവിമുതക്തമാക്കുക
എല്ലായിടങ്ങളും ദിവസേന വൃത്തിയാക്കുക. വൃത്തിയാക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കത്തിച്ചുകളയുക.

6. സൂചികള്‍ ഉപയോഗിക്കരുത്.
സൂചികളുടെ ഉപയോഗം കുറക്കുക, ഉപയോഗിച്ചാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

ശ്വേതരക്താണുക്കളിലും പ്ലേറ്റ്‌ലറ്റുകളിലും കുറവുണ്ടാക്കുകയും കരള്‍ ഉല്‍പാദിപ്ദിക്കുന്ന രസങ്ങള്‍ (Liver enzymes) വര്‍ധിപ്പിക്കുകയും ചെയ്യുന്ന എബോള രോഗത്തിന് മലേറിയ, മെനിഞ്‌ജൈറ്റിസ്, ടൈഫോയിഡ് എന്നിവയുടെ ലക്ഷണങ്ങളുമായി ഏറെ സാദൃശ്യമുണ്ട്.

Advertisement