എഡിറ്റര്‍
എഡിറ്റര്‍
വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിച്ചാല്‍ 150 സൗദി റിയാല്‍ പിഴ
എഡിറ്റര്‍
Wednesday 16th December 2015 1:07pm

eating-while-drivingറിയാദ്: സൗദിയിലൂടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ ഭക്ഷണം കഴിക്കുകയോ മദ്യപിക്കുകയോ ചെയ്താല്‍ 150 സൗദി റിയാല്‍ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയരക്ട്രേറ്റ് വ്യക്തമാക്കി.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന അതേശിക്ഷ തന്നെയാണ് ഡ്രൈവ് ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചാലും ലഭിക്കുകയെന്ന് ട്രാഫിക് പോലീസ് വ്യക്തമാക്കുന്നു.

വാഹനമോടിക്കുന്നതിനിടെ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയെ മാറ്റുമെന്നും അത് അപകടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അപകടകരമായ ഡ്രൈവിങ്ങിനെ കുറിച്ച് ബോധവത്ക്കരണ ക്ലാസുകള്‍ നടത്തിയെങ്കിലും സൗദിയിലെ റോഡപകട നിരക്കുകളില്‍ കുറവുവന്നിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത.്

അതുകൊണ്ട് ഇത്തരം നിയമലംഘനങ്ങള്‍ക്ക് ശക്തമായ പിഴ ഈടാക്കാന്‍ തന്നെയാണ് ഭരണകൂടത്തിന്റെ തീരുമാനം. വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ശ്രദ്ധയുടെ 40 ശതമാനം നഷ്ടമാകുമെന്നും ഇത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിരുന്നു.

നാഷണല്‍ ഹൈവെ ട്രാഫിക് സേഫ്റ്റിയുടെ കണക്ക് പ്രകാരം ഏതാണ്ട് 80 ശതമാനം അപകടങ്ങളും ഇത്തരത്തില്‍ ശ്രദ്ധയില്ലായ്മ മൂലം സംഭവിക്കുന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ സന്ദേശങ്ങള്‍ അയക്കുന്നതിനേക്കാള്‍ അപകടകരമാണ് ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമാണെന്നാണ് ട്രാഫിക് പോലീസ് പറയുന്നത്.

Advertisement