എഡിറ്റര്‍
എഡിറ്റര്‍
സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് മൊബൈല്‍ സ്റ്റോറുകളെ തേടി പോകേണ്ട; സിം കാര്‍ഡ് ആധാറുമായി അനായാസം വീട്ടിലിരുന്നു ബന്ധിപ്പിക്കാം
എഡിറ്റര്‍
Monday 20th November 2017 1:25pm


മുംബൈ: 2018 ഫെബ്രുവരി 6 ന് ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്നായിരുന്നു ടെലികോംഅ്തോറിറ്റി ഉത്തരവിറക്കിയിരിക്കുകയാണ്. ഇതിനായി മൊബൈല്‍ സ്റ്റോറുകളെയാണ് പലരും ആശ്രയിച്ചിരിക്കുന്നത്. പല സ്റ്റോറുകള്‍ക്കും തോന്നിയ നിരക്കാണ് ഇതിനായി വാങ്ങുന്നത്. പലപ്പോഴും ഇത് ഉപഭോക്താക്കള്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.

ഇപ്പോള്‍ ഇതാ മൊബൈല്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഒരു സന്തോഷവാര്‍ത്ത. സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇനി മൊബൈല്‍ സ്റ്റോറുകളെ തേടി പോകേണ്ട. വീട്ടിലിരുന്ന് തന്നെ സിം ആധാറുമായി ബന്ധിപ്പിക്കാനാകുമെന്ന നിര്‍ദ്ദേശം മുന്നോട്ട്  വെച്ചിരിക്കുകയാണ് ഇപ്പോള്‍ ടെലികോം മന്ത്രാലയം.


Also Read ‘ജനങ്ങള്‍ ഉണര്‍ന്നെഴുന്നെല്‍ക്കേണ്ട സമയമാണിത്’; ക്രിമിനലുകള്‍ ഇനി തമിഴ്‌നാട് ഭരിക്കേണ്ടെന്നും കമല്‍ഹാസന്‍


ഓണ്‍ലൈനായുള്ള വെരിഫിക്കേഷന്‍, ടെലികോമിന്റെ വോയ്സ് ബെയ്സ്ഡ് ഐ.വി.ആര്‍ സംവിധാനം ഉപയോഗിച്ചും ആധാര്‍ നമ്പര്‍ സിം കാര്‍ഡുമായി ലിങ്ക് ചെയ്യാവുന്നതാണ്. മൊബൈല്‍ നമ്പര്‍ വെബ്സൈറ്റിലേക്ക് എന്റര്‍ ചെയ്ത ശേഷം ലഭിക്കുന്ന വണ്‍ ടൈം പാസവേഡ് ഉപയോഗിച്ച് വെരിഫിക്കേഷന്‍ പുര്‍ത്തിയാക്കാവുന്നതാണ്. തുടര്‍ന്ന് സര്‍വ്വീസ് ദാതാവില്‍ നിന്ന് ലഭിക്കുന്ന ഒ.ടി.പി.നമ്പര്‍ ഉപയോഗിച്ച് യു.ഐ.ഡി.എ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വെരിഫിക്കേഷന്‍ പുര്‍ത്തിയാക്കി ആധാര്‍ ലിങ്ക് ചെയ്യാവുന്നതാണ്.

Advertisement