എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളുടെ ലഞ്ച് ബോക്‌സ് നിറയ്ക്കാം, പോഷകാഹാരങ്ങള്‍ കൊണ്ട്
എഡിറ്റര്‍
Thursday 7th December 2017 3:16pm

ഭക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികളെ സന്തോഷിപ്പിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. അവര്‍ക്ക് ഇഷ്ടമുള്ളതേ അവര്‍ കഴിയ്ക്കൂ. അവര്‍ക്ക് ആവശ്യത്തിന് പോഷകമൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

കുട്ടികളുടെ ലഞ്ച് ബോക്‌സ് പോഷകാഹാരങ്ങള്‍ കൊണ്ട് നിറയ്ക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. നിറച്ചാല്‍ മാത്രം പോരല്ലോ, അവര്‍ അത് കഴിക്കുകകൂടി വേണം. അങ്ങനെയുളള ചില വിഭവങ്ങളിതാ.

1. ഓട്‌സ് ഇഡ്‌ലി

ഓട്‌സ്, വെജിറ്റബിള്‍സ് എന്നിവ നിങ്ങളുടെ കുട്ടിയെ കഴിപ്പിക്കാനുള്ള എളുപ്പവഴിയാണ് ഈ ഇഡ്‌ലി. ഓട്‌സ് വറുത്ത് പൊടിച്ച് ആ മാവുകൊണ്ട് ഇഡ്‌ലി തയ്യാറാക്കാം. ഒപ്പം ഉഴുന്ന് പരിപ്പും പരിപ്പുകളും കാരറ്റും ചേര്‍ക്കാം.

2. വെജിറ്റബിള്‍ ടോസ്റ്റ്‌സ്

കാപ്‌സികം, ഉള്ളി, തക്കാളി, കാരറ്റ്, ഇഞ്ചി, മല്ലിയില എന്നിവ തുല്യ അളവില്‍ എടുത്ത് അല്പം ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ബ്രഡ് ചെറു പീസുകളായി എടുത്ത് ഇരുവശവും ഇത് മിക്‌സ് ചെയ്ത് പൊരിച്ചെടുക്കാം.

3. ചപ്പാത്തി റാപ്‌സ്

കാപ്‌സികം, കാരറ്റ്, തക്കാളി, ഉള്ളി എന്നിവ ചെറുതായി നുറുക്കി ചപ്പാത്തിക്കുള്ളില്‍ പൊതിയുക.

4. സ്‌പെഷ്യല്‍ പൊറാട്ട

കാബേജ്, കോളിഫ്‌ളവര്‍, മറ്റു പച്ചക്കറികള്‍, പനീര്‍, ഉള്ളി, പച്ചമുളക് എന്നിവ പൊറാട്ടയ്ക്കുള്ളില്‍ ഫില്ലിങ്ങായി വയ്ക്കാം.

5. ഓട്‌സ് ദോശ

ഓട്‌സില്‍ അരക്കപ്പ് അരിപ്പൊടിയും അരക്കപ്പ് തൈരും അല്പം ഉപ്പും കുരുമുളകും ജീരകവും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇതില്‍ അല്പം കാരറ്റും കാബേജും നുറുക്കി ചേര്‍ത്ത് ദോശ ചുടാം.

Advertisement