ഈസ്‌റ്റേണ്‍ കമ്പനി വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്: മീരാന്‍ കുടുംബം ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു; മക്കോര്‍മിക്കും കൈവിടുന്നു
Kerala
ഈസ്‌റ്റേണ്‍ കമ്പനി വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്: മീരാന്‍ കുടുംബം ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നു; മക്കോര്‍മിക്കും കൈവിടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th September 2019, 3:01 pm

മുംബൈ: ഈസ്റ്റേണ്‍ കറിക്കൂട്ടുകള്‍ കമ്പനിയുടെ വലിയൊരു ഭാഗം ഷെയര്‍ വില്‍ക്കാന്‍ മീരാന്‍ കുടുംബം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എക്‌ണോമിക്‌സ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

കമ്പനിയുടെ 74% ഷെയര്‍ മീരാന്‍ കുടുംബത്തിനും 26% ഷെയര്‍ ആഗോള സുഗന്ധ വ്യജ്ഞന മേഖലയിലെ ഭീമന്മാരായ മക്കോര്‍മിക് ആന്റ് കോയ്ക്കുമാണ്. മക്കോര്‍മിക്കും ഒമ്പതുവര്‍ഷത്തെ ഓഹരി വില്‍ക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1,800- 2000 കോടിവരെയാണ് ഈസ്‌റ്റേണ്‍ കറിക്കൂട്ടുകളുടെ മൂല്യം. അവന്‍ഡസ് കാപ്പിറ്റല്‍ എന്ന അഡൈ്വടൈസിങ് പ്രമോട്ടര്‍മാരാണ് ഓഹരി വാങ്ങാന്‍ പറ്റിയ ആളെ കണ്ടെത്താനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വില്‍പ്പനയ്ക്കുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കും. നിലവിലെ പ്രമോട്ടര്‍മാര്‍ മുഴുവന്‍ ഓഹരികളും വില്‍ക്കുമോ അതോ ചെറിയ ഷെയര്‍ നിലനിര്‍ത്തുമോയെന്ന കാര്യം വ്യക്തമല്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1989ലാണ് എം.ഇ മീരാന്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ആരംഭിച്ചത്. മസാലകള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, അച്ചാറുകള്‍, അരിയുല്പന്നങ്ങള്‍ എന്നിവ ഈ ബ്രാന്റില്‍ പുറത്തിറക്കിയിരുന്നു. എം.ഇ മീരാന്റെ മക്കളായ നവാസ് മീരാനും ഫിറോസ് മീരാനുമാണ് ഇപ്പോള്‍ കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നത്.

ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് ചെയര്‍മാന്‍ നവാസ് മീരാനോ മക്കോര്‍മിക്കോ തയ്യാറായിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2010ല്‍ ആണ് മക്കോര്‍മിക് 249 കോടി രൂപയ്ക്ക് ഈസ്റ്റേണിന്റെ 26 ശതമാനം ഓഹരി സ്വന്തമാക്കിയത്.