ദല്‍ഹിയില്‍ ഭൂചലനം
Earthquake
ദല്‍ഹിയില്‍ ഭൂചലനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 5:41 pm

ന്യൂദല്‍ഹി: ദല്‍ഹി എന്‍.സി.ആര്‍ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് ഭൂചലനമുണ്ടായത്. പഞ്ചാബിലെ ചണ്ഡീഗഢിലും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും നേരിയ ഭൂചലനം ഉണ്ടായി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് പാകിസ്താനിലെ റവാല്‍പിണ്ടിയില്‍ നിന്നും 92 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

റിക്ടര്‍ സ്‌കെയില്‍ 5.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയെന്ന് യു.എസ്.ജി.എസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂമിയില്‍ നിന്നും 10 കിലോമീറ്റര്‍ താഴ്ചയില്‍ നിന്നാണ് ഭൂചലനം ഉണ്ടായത്. നിലവില്‍ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


WATCH THIS VIDEO: