വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
national news
വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th January 2023, 8:56 pm

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. കാശ്മീര്‍, ദല്‍ഹി ഉള്‍പ്പെടെയുള്ള വടക്കെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിള്‍ ഭൂചലനമുണ്ടായി.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടോടെയാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയും രാജ്യത്ത് ഭൂചലനം ഉണ്ടായത് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റ് അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Content Highlight: Earthquake occurred in various parts of North India including Kashmir and Delhi