ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് കുഴിക്കാനിറങ്ങാം; ബി.ജെ.പിയില്‍ ചേരാനുള്ള ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍
Kerala News
ഇനി പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് കുഴിക്കാനിറങ്ങാം; ബി.ജെ.പിയില്‍ ചേരാനുള്ള ഇ ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എന്‍.എസ് മാധവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 2:51 pm

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരാനുള്ള ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ. ശ്രീധരന്റെ തീരുമാനത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ മാത്രം ഇറങ്ങാം എന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് ബി.ജെ.പിയില്‍ ചേരുമെന്ന കാര്യം ഇ. ശ്രീധരന്‍ സ്ഥിരീകരിച്ചത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: E Sreedharan built bridges and dug tunnels. Now on, good bye bridges, only digging N.S Madhavan to E Sreedharan