എഡിറ്റര്‍
എഡിറ്റര്‍
പള്ളിയിയില്‍ നിന്ന് ബാങ്ക് വിളി മാറ്റി പകരം ഭാരത് മാതാ കി ജയ് വിളിയാക്കണം: ബീഹാര്‍ ബി.ജെ.പി പ്രസിഡന്റ്
എഡിറ്റര്‍
Wednesday 9th August 2017 12:41pm

പാറ്റ്‌ന: പള്ളിയില്‍ നിന്നും ബാങ്ക് വിളി മാറ്റി പകരം ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് ബീഹാര്‍ ബി.ജെ.പി പ്രസിഡന്റ് നിത്യാനന്ദ് റായ്.

പള്ളിയില്‍ നിന്നും ഉയരേണ്ടത് ഭാരത് മാതാ വിളിയാണ്. അല്ലാതെ ബാങ്ക് വിളിയില്ല. – അദ്ദേഹം പറഞ്ഞു. ബീഹാറില്‍ ബി.ജെ.പി പാര്‍ട്ടി നേതൃത്വം സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു നിത്യാനന്ദ റായിയുടെ പ്രസ്താവന. എന്നാല്‍ സംഗതി വിവാദമായതോടെ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന പ്രസ്താവനയുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.


Dont Miss വിമണ്‍ കളക്ടീവിന്റെ ആവശ്യം എനിക്കില്ല; സ്വയം പോരാടാനറിയാം: ശ്വേതാ മേനോന്‍


അതേസമയം വിവാദപ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളില്‍ നിന്നും അവരുടെ യഥാര്‍ത്ഥ അജണ്ടകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുയാണെന്ന് ആര്‍.ജെ.ഡി വക്താവ് ഭായ് വീരേന്ദര്‍ പറഞ്ഞു.

ഇതേചടങ്ങില്‍ തന്നെ ഭാരത് മാതാ കിയ ജയ് എന്ന വിളിക്കാന്‍ തയ്യാറാകാത്ത മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ബി.ജെ.പി മന്ത്രി വിനോദ് കുമാറും രംഗത്തെത്തിയിരുന്നു.

പരിപാടിയ്ക്കിടെ എല്ലാവരോടും കൈ ഉയര്‍ത്തി ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എല്ലാവരും ഇത് വിളിക്കുന്നതിനിടെ ചിലര്‍ മുദ്രാവാക്യം വിളിക്കാതെ ഇരിക്കുന്നത് കണ്ടതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ആദ്യം ഭാരതമാതയുടെ മക്കളായ ശേഷമാണ് നിങ്ങള്‍ മാധ്യമപ്രവര്‍ത്തകരായത് എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

നിങ്ങള്‍ എനിക്കൊപ്പം ഉച്ചത്തില്‍ ഭാരത് മാതാ കി ജയ് എന്ന് വിളിക്കാന്‍ തയ്യാറാകുന്നില്ല. നിങ്ങള്‍ പാക്കിസ്ഥാന്റെ പിന്തുണക്കാരാണോ? മന്ത്രി ചോദിച്ചിരുന്നു.

Advertisement