എഡിറ്റര്‍
എഡിറ്റര്‍
സ. എ.കെ.ജി, സ. ഇ.എം.എസ് ദിനം ദമ്മാം ടൗണ്‍ നവോദയ ആചരിച്ചു
എഡിറ്റര്‍
Monday 21st March 2016 10:35am

navodaya

ദമാം: സഖാവ് എ.കെ.ജി ദിനവും സഖാവ് ഇ.എം.എസ് ദിനവും ദമ്മാം ടൗണ്‍ നവോദയ  ആചരിച്ചു.

ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായ എ.കെ.ജി പാവങ്ങളുടെ പടത്തലവനായി കേരളത്തിലെ ഒട്ടേറെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നും അതോടൊപ്പം ഇന്ദിരാഗാന്ധിയുടെ ബാങ്ക് ദേശസാല്‍ക്കരണത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ നല്‍കി ആ ബില്‍ പാര്‍ലിമെന്റില്‍ പാസ്സാക്കാന്‍ തയ്യാറാവുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹമെന്ന് സുഭാഷ് തനിവിള പറഞ്ഞു.

രാഷ്ട്രീയം നോക്കാതെ രാജ്യത്തിന്റെ സംരക്ഷണമാണ് ഇടതുപക്ഷത്തിന്റെ കടമ എന്ന് കാട്ടിതന്ന മഹാനായ വ്യക്തിയായിരുന്നു എ.കെ.ജിയെന്നും ഇദ്ദേഹം അനുസ്മരിച്ചു.

കൂടാതെ നവകേരളശില്‍പ്പിയായ സ. ഇ.എംഎസിനെ അജയന്‍ ഇല്ലിച്ചിറ അനുസ്മരിച്ചു

1957 ലെ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഭരണ പരിഷ്‌കാരത്തിന്റെ അന്ത:സത്ത അധികാര വികേന്ദ്രീകരണവും ജനപങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടുള്ള സുതാര്യഭരണവും ആണെന്ന് ഇ എം എസ് ചൂണ്ടിക്കാണിച്ചു തന്നു.

ഭരണ സംവിധാനത്തെ ഒന്നാകെ അഴിമതി വിഴുങ്ങിയിരിക്കുന്ന ഈ കാലത്ത് സദ്ഭരണത്തിന്റെ നല്ല പാഠങ്ങള്‍ കേരളത്തിനു സംഭാവന നല്‍കിയത് ഇ.എം.എസ് ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണ പരിഷ്‌കാര ചിന്തകള്‍ക്ക് വലിയ പ്രസക്തിയും പ്രാധാന്യവും ഉണ്ടെന്നും അജയന്‍ ഇല്ലിച്ചിറ അനുസ്മരിച്ചു

തുടര്‍ന്ന് രക്ഷാധികാരി അംഗങ്ങളായ ഇ.എം.കബീര്‍, നവോദയ ട്രഷറര്‍  സുധീഷ് തൃപ്രയാര്‍ നവോദയ ജോയിന്റ് സെക്രെട്ടറി സൈനുദ്ദീന്‍, എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

പരിപാടിയില്‍ കേന്ദ്ര നേതാക്കളായ ചന്ദ്രന്‍ വാണിയമ്പലം വിജയന്‍ ചെറായി, ഏരിയ നേതാക്കളായ അസീം, നൌഫല്‍, ദേവന്‍, കൂടാതെ ഏരിയ മേഖല യുണിറ്റ് നേതാക്കളും പങ്കെടുത്തു. ഏരിയ പ്രസിഡന്റ് ഉണ്ണി ഏങ്ങണ്ടിയുര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ നവോദയ കേന്ദ്ര വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍  നന്ദി രേഖപെടുത്തി.

Advertisement