എഡിറ്റര്‍
എഡിറ്റര്‍
ജാര്‍ഖണ്ഡില്‍ എ.ഐ.വൈ.എഫ് ജാഥയെ അക്രമിച്ച ആര്‍.എസ്.എസുകാരെ തല്ലിയോടിച്ച് ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍
എഡിറ്റര്‍
Monday 28th August 2017 1:38pm

കോഡര്‍മ: എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും നടത്തുന്ന ലോംഗ് മാര്‍ച്ചിനു നേരെ വീണ്ടും ആര്‍.എസ്.എസ് ആക്രമണം. ജാര്‍ഖണ്ഡില്‍ പര്യടനം നടത്തുന്ന മാര്‍ച്ചിന്റെ കോഡര്‍മയിലെ സ്വീകരണ കേന്ദ്രത്തിലാണ് ആര്‍.എസ്.എസ്. അക്രമണം അഴിച്ച് വിട്ടത്. എന്നാല്‍ മുപ്പതോളം വരുന്ന സംഘപരിവാര്‍ അക്രമികളെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നേരിട്ടു.


Also Read: ഉപതെരഞ്ഞെടുപ്പ്; പനാജിയില്‍ പരീക്കര്‍ ജയിച്ചു; ദല്‍ഹിയില്‍ ആം ആദ്മി മുന്നേറുന്നു; ശ്വാസം മുട്ടി ബി.ജെ.പി


‘സേവ് ഇന്ത്യാ- ചെയ്ഞ്ച് ഇന്ത്യാ’ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫും എ.ഐ.എസ്.എഫും ചേര്‍ന്ന് നടത്തുന്ന മാര്‍ച്ചിന് നേരെ വിവിധ ഇടങ്ങളില്‍ സംഘപരിവാര്‍ അക്രമണം അഴിച്ച് വിട്ടിരുന്നു. എന്നാല്‍ കോഡര്‍മയിലെത്തിയ അക്രമികളെ ഇടത് യുവജന- വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് നേരിടുകയായിരുന്നു.

സ്വീകരണ കേന്ദ്രത്തിലെത്തിയ സംഘപരിവാറുകാര്‍ ജാഥാംഗങ്ങള്‍ക്കും ജാഥാ വാഹനത്തിനുനേരെയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാല്‍ ജാഥയെ സ്വീകരിക്കാനെത്തിയ ഡി.വൈ.എഫ്.ഐ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമത്തെ ചെറുക്കുകയും ചെയ്തു. ജാഥ നേരത്തെ മധ്യപ്രദേശിലൂടെയും ബംഗാളിലൂടെയും കടന്നുപോയപ്പോള്‍ സംഘപരിവാര്‍ അക്രമണം ഉണ്ടായിരുന്നു.

ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ജാഥയ്‌ക്കൊപ്പമുള്ള സി.പി.ഐ നേതാവ് ബിനോയ് വിശ്വം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്രമണത്തെ നേരിട്ട വിവരം പങ്കുവെച്ചിട്ടുണ്ട്. അക്രമിസംഘത്തിന്റെ നേതാവിനെ പൊലീസിന് കൈമാറിയതായും ബിനോയ് വിശ്വം പറയുന്നു.

 

Advertisement