എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് വിലക്ക് മറികടന്ന് മുംബൈയില്‍ ഡി.വൈ.എഫ്.ഐയുടെ കൂറ്റന്‍ റാലി:അണിനിരന്നത് 2000ത്തോളം പേര്‍
എഡിറ്റര്‍
Monday 24th April 2017 4:23pm

മുംബൈ: ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മുംബൈയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ റാലി. പ്രതിഷേധ റാലിക്ക് പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും അത് മറികടന്നാണ് റാലി സംഘടിപ്പിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് തിലഗ് നഗറില്‍ ആരംഭിച്ച റാലി രമാഭായ് കോളനിയിലെ പൊതുസമ്മേളനത്തോടെ അവസാനിച്ചു. ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന മാര്‍ച്ചിന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കിയത്.

രമാഭായ് കോളനിയിലെ അംബേദ്കര്‍ പ്രതിമയ്ക്കു സമീപം നടന്ന പൊതുയോഗത്തില്‍ 2000ത്തോളം പേര്‍ പങ്കെടുത്തു.

ഗുജറാത്ത് കലാപത്തിന്റെ സംഘപരിവാര്‍ ഭീകരതയുടെ മുഖമായി പ്രചരിക്കുകയും പിന്നീട് മനംമാറി മനുഷ്യ സാഹോദര്യന്റെ പ്രചാരകനായി മാറുകയും ചെയ്ത അശോക് മോച്ചി, ഗുജറാത്തിലെ ഉനയില്‍ ഗോരക്ഷക് സേനയുടെ മര്‍ദ്ദനത്തിനിരയായ കാലി കച്ചവടക്കാരായ ദളിതര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ആനന്ദ് പട്‌വര്‍ദ്ധന്‍, ജാവേദ് ആനന്ദ്, ഇര്‍ഫാന്‍ എഞ്ചിനീയര്‍, ഡോ. രാംകുമാര്‍ തുടങ്ങിയ പ്രമുഖര്‍ പൊതുസമ്മേളനത്തില്‍ സംബന്ധിച്ചു.


Also Read: എല്‍ ക്ലാസിക്കോയ്ക്കിടെ ചോരതുപ്പി മെസി; പിന്നീട് കളിച്ചത് വായില്‍ ടിഷ്യൂ കടിച്ച് പിടിച്ച്


ദളിതര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക, സാധാരണക്കാരെ പശുവിന്റെ പേരില്‍ തീവ്രവാദികളാക്കുന്നവരെ അറസ്റ്റു ചെയ്യുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്.

Advertisement