എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം; ദേഹം മുഴുവന്‍ ഹോക്കി സ്റ്റിക്കു കൊണ്ട് അടിച്ച പാടുകള്‍
എഡിറ്റര്‍
Monday 20th November 2017 6:07pm

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കുളത്തൂര്‍ സ്വദേശിയായ രാജീവിനെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. ഇയാളുടെ പുറത്തും കാലുകളിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

കഴക്കൂട്ടത്തുണ്ടായ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റു ചെയ്ത രാജീവിനെ അസിസ്റ്റന്റ് കമ്മീഷ്ണറുടെ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.


Also Read: പദ്മാവതിയുടെ റിലീസ് തടയണമെന്ന ഹരജി സുപ്രീംകോടതി തള്ളി


എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് കഴക്കൂട്ടം പൊലീസ് നല്‍കുന്ന വിശദീകരണം.

Advertisement