എഡിറ്റര്‍
എഡിറ്റര്‍
ബാബറി മസ്ജിദ് കേസ്; ഉമാഭാരതിയും കല്ല്യാണ്‍ സിങ്ങും രാജിവെക്കണം: ഡി.വൈ.എഫ്.ഐ
എഡിറ്റര്‍
Friday 21st April 2017 6:31pm

 

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെ.പി നേതാക്കള്‍ക്കെതിരായ ഗൂഢാലോചന കുറ്റം പുന:സ്ഥാപിച്ച സാഹചര്യത്തില്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്ന കല്യാണ്‍ സിങ്ങും ഉമാഭാരതിയും രാജിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ കേസില്‍ തീരുമാനമാകാന്‍ വൈകുന്നതിലുള്ള നീരസവും ഡി.വെ.എഫ്.ഐ പ്രകടിപ്പിച്ചു.


Also read ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ട നേപ്പാളി യുവാവിന് ഫേസ്ബുക്കില്‍ മലയാളികളുടെ വക പൊങ്കാല 


ഡി.വെ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമാഭാതിയും കല്യാണ്‍ സിങ്ങും പദവികള്‍ ഒഴയണമെന്ന സംഘടനാ തീരുമാനം അറിയിച്ചത്. കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, കേന്ദ്രമന്ത്രി ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് കോടതി ഗൂഢാലോചന കുറ്റം പുനഃസ്ഥാപിച്ചിരുന്നത്.

കേന്ദ്ര ജലവിഭവ മന്ത്രിയായ ഉമാഭാരതിയും രാജസ്ഥാന്‍ ഗവര്‍ണറായ കല്യാണ്‍ സിങ്ങിനുമെതിരെ ഗൂഢാലോചന കുറ്റം പുന:സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ ഇരുവരും രാജിവെക്കണമെന്നാണ് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടത്.

കേസ് റായ്ബറേലി കോടതിയില്‍നിന്നു ലഖ്‌നൗവിലേക്കു മാറ്റാന്‍ ഭരണഘടനയുടെ 142-ാം വകുപ്പുപ്രകാരമുള്ള സവിശേഷാധികാരം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ലഖ്‌നൗവ് കോടതിയില്‍ കേസ് യഥാര്‍ത്ഥ സമയത്തിനകം തന്നെ തീരുമാനമാകുമെന്ന ആത്മവിശ്വാസവും ഡി.വൈ.എഫ്.ഐ പ്രകടിപ്പിച്ചു.

Advertisement