| Wednesday, 22nd May 2013, 5:15 pm

ദല്‍ഹി നേതൃത്വം നൂറ് പേരെ സംഘടിപ്പിച്ച് പ്രകടനം നടത്താന്‍ ശേഷിയില്ലാത്തവര്‍ : ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആലപ്പുഴ: നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം. സമ്മേളനത്തിലെ പൊതു ചര്‍ച്ചയിലാണ് സംഘടനയുടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.

നൂറ് പേരെ സംഘടിപ്പിച്ച് പ്രകടനം നടത്താന്‍ പോലും ശേഷിയില്ലാത്തവരാണ് ദല്‍ഹിയിലെ നേതൃത്വമെന്നും വിമര്‍ശനത്തില്‍ പറയുന്നു. കണ്ണൂരില്‍  നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്.

സംസ്ഥാന നേതൃത്വത്തിനെതിരെയും സമ്മേളനത്തില്‍  വിമര്‍ശനമുയര്‍ന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് ശേഷം ഏറ്റെടുത്ത ഒരു പരിപാടി പോലും വിജയിപ്പിക്കാന്‍ സംസ്ഥാന നേതൃത്തിന് കഴിഞ്ഞില്ലെന്ന് സമ്മേളനത്തില്‍ ആക്ഷേപമുയര്‍ന്നു. []

സംസ്ഥാന സമ്മേളനം സംഘടനാ നേതൃത്വത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. പൊതുവായ മുദ്രാവാക്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന പ്രവണത കുറഞ്ഞതിനാല്‍ യുവാക്കള്‍ സംഘടനയില്‍ നിന്ന് അകലുന്നെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ എ.വൈ.എഫ്‌ഐ പിന്തുണക്കില്ലെന്നും ആരോപണമുയര്‍ന്നു.

ഡി.വൈ.എഫ്.ഐ.യെ മാധ്യമങ്ങള്‍ തിരസ്‌കരിക്കുന്നതായി നേരത്തേ സമ്മേളനത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. ഇതുനേരിടാന്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കണമെന്നും നവ മാധ്യമങ്ങളുടെ സാധ്യത സംഘടനാപ്രവര്‍ത്തകര്‍ കാര്യമായി വിനിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

We use cookies to give you the best possible experience. Learn more