എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍: ആര്യാടന്‍ മുഹമ്മദിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു
എഡിറ്റര്‍
Sunday 24th March 2013 11:55am

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഉപരോധിച്ചു.

Ads By Google

കാസര്‍ഗോഡ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. ഗസ്റ്റ് ഹൗസില്‍ കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരാണ് മന്ത്രിയെ ഉപരോധിച്ചത്.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഗേറ്റ് മുന്നില്‍ പ്രതിഷേധിച്ചു.

കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതിന് ശേഷമാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മന്ത്രിയുടെ ഇന്നത്തെ മറ്റ് പരിപാടികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.

Advertisement