Administrator
Administrator
രമേശനെതിരെ നടപടിവേണമെന്ന് ഡി.വൈ.എഫ്.ഐ
Administrator
Thursday 16th June 2011 5:58pm

v v rameshanകാസര്‍ഗോഡ്: ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ വി.വി രമേശനെതിരെ നടപടിവേണമെന്ന് ഡി.വൈ.എഫ്.ഐ കാസര്‍ഗോഡ് ജില്ലാ എക്‌സിക്യുട്ടവീവ് യോഗത്തില്‍ ആവശ്യം. സംഘടനാ സമ്മേളനത്തിന് മുമ്പ് രമേശനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

രമേശന്‍ കാരണം ഡി.വൈ.എഫ്.ഐ സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിരോധത്തിലായെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. രമേശന്റെ അനധികൃത സ്വത്ത് സമ്പാദനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ ട്രഷറര്‍ വി.വി രമേശന്റെ മകള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നല്‍കിയത് വിവാദമായിരുന്നു. 50ലക്ഷം രൂപ നല്‍കിയാണ് രമേശന്റെ മകള്‍ ആര്യ പി.ജി സീറ്റ് സ്വന്തമാക്കിയത്.

പരിയാരം ഭരണസമിതി ചെയര്‍മാനായ എം.വി ജയരാജന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സമയത്താണ് സ്വാശ്രയ സമരം നടന്നത്. ഇതേ ജയരാജന്‍ ഭരണസമിതിയിലിരിക്കെ ഡി.വൈ.എഫ്.ഐ ട്രഷററുടെ മകള്‍ 45ലക്ഷം രൂപനല്‍കി പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയതിനെ പലരും ചോദ്യം ചെയ്തിരുന്നു.

Advertisement