എഡിറ്റര്‍
എഡിറ്റര്‍
ഹാട്രിക് അടിച്ച് ഡിബാല; ജെനോവയെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്ത് യുവന്റ്‌സ്; വീഡിയോ
എഡിറ്റര്‍
Sunday 27th August 2017 10:01pm

 

ഇറ്റാലിയന്‍ ലീഗിലെ ആദ്യ മത്സരത്തില്‍ മിന്നുന്ന ജയവുമായി യുവന്റസ്. ആദ്യ മത്സരത്തിനിറങ്ങിയ യുവന്റ്‌സ് രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ക്ലാഗിരിയെ തകര്‍ത്തത്. യുവന്റ്‌സിന്റെ സൂപ്പര്‍ താരം പൗളോ ഡിബാലയുടെ ഹാട്രിക് മികവിലാണ് യുവന്റസ് ജെനോവയെ തകര്‍ത്തത്.

മത്സരത്തിന്റെ തുടക്കത്തിലേറ്റ തിരിച്ചടിയെ ഡിബാലയുടെ മികവില്‍ യുവന്റ്‌സ് മറികടക്കുകയായിരുന്നു. കളി തുടങ്ങി 10 മിനിറ്റ് പിന്നിടും മുന്‍പ് യുവന്റസ് 2 ഗോളിന് പിന്നിലായി. പജാനിച്ചിന്റെ സെല്‍ഫ് ഗോളും, ഗലാബിനോവിന്രെ പെനാല്‍റ്റി ഗോളുമാണ് ജെനോവയെ മുന്നിലെത്തിച്ചത്.


Also read: ‘ന്റെ പഹയാ.. ഇയ്യെന്ത് മനുഷ്യനാടോ..’; ലങ്കക്കെതിരെ മാസ്മരിക ക്യാച്ചുമായി രോഹിത് ശര്‍മ; വീഡിയോ കാണാം


പിന്നീട് കളം നിറഞ്ഞ് കളിച്ച യുവന്റ്‌സ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.14 മിനിറ്റില്‍ അര്‍ജന്റീനിയന്‍ താരം ഡിബാലയുടെയുടെ ഗോളിലൂടെ യുവന്റസ് ആദ്യ ഗോള്‍ നേടി. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയ ഡിബാല യുവന്റ്‌സിനെ ഒപ്പമെത്തിക്കുകയായിരുന്നു.

കളിയുടെ 62-ാം മിനിറ്റില്‍ ജുവാന്‍ കോഡ്രാഡോയുടെ ഗോളിലൂടെ ലീഡെടുക്കുകയും ചെയ്തു. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ ശേഷിക്കെ ഡിബാല തന്റെ ഹാട്രിക്കും ടീമിന്റെ അവസാന ഗോളും നേടി

വീഡിയോ കാണാം

 

Advertisement