പൊള്ളാര്‍ഡിനെ കാണാനില്ല, കണ്ടുകിട്ടുന്നവര്‍ ദയവായി വെസ്റ്റ് ഇന്‍ഡീസിനെ ഏല്‍പിക്കുക; എയറിലായി പൊള്ളി
Sports News
പൊള്ളാര്‍ഡിനെ കാണാനില്ല, കണ്ടുകിട്ടുന്നവര്‍ ദയവായി വെസ്റ്റ് ഇന്‍ഡീസിനെ ഏല്‍പിക്കുക; എയറിലായി പൊള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 4:15 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ വിന്‍ഡീസ് നായകന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ എയറില്‍ കയറ്റി കരീബിയന്‍ സൂപ്പര്‍ താരം ഡ്വെയ്ന്‍ ബ്രാവോ. പൊള്ളാര്‍ഡിനെ കാണാനില്ലെന്ന് പറഞ്ഞായിരുന്നു ബ്രാവോ പൊള്ളാര്‍ഡിനെതിരെ പരിഹാസവുമായെത്തിയത്.

താരത്തിന്റെ ഫോട്ടോ ഉള്‍പ്പെട്ട പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

‘പ്രായം: 34, ഉയരം:
1.85 മീറ്റര്‍ അവസാനം
കണ്ടത്: ചഹലിന്റെ പോക്കറ്റില്‍. കണ്ടെത്തിയാല്‍ ദയവായി വെസ്റ്റ് ഇന്‍ഡീസുമായി നിങ്ങള്‍ ബന്ധപെടുക’ എന്നാണ് ബ്രാവോ സോഷ്യല്‍ മീഡിയയില്‍ പരിഹാസരൂപേണ പങ്കുവെച്ചത്.

എന്തായാലും പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

T20 World Cup 2021: "End Of An Era," Says Kieron Pollard In Emotional Farewell To Dwayne Bravo | Cricket News

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടക്കുകയാണ്. നിലവില്‍ 32 ഓവര്‍ പിന്നീടുമ്പോള്‍ നാല് വിക്കറ്റിന് 159 റണ്‍സ് എന്ന നിലയിലാണ്.

ആദ്യ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ ഇതിനോടകം പരമ്പര ഉറപ്പാക്കിക്കഴിഞ്ഞു. എന്നാല്‍ മൂന്നാം മത്സരം എങ്കിലും ജയിച്ച് വൈറ്റ്‌വാഷ് നാണക്കേട് ഒഴിവാക്കാനാണ് വിന്‍ഡീസിന്റെ ശ്രമിക്കുന്നത്.

 

 

CONTENT HIGHLIGHT: Dwayne Bravo mocks Pollard