എഡിറ്റര്‍
എഡിറ്റര്‍
ഡസ്റ്റര്‍ നിസാന്റെ ടെറാനോ
എഡിറ്റര്‍
Monday 24th June 2013 12:46pm

nissan-terrano

റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കി നിസാന്‍ നിര്‍മിക്കുന്ന കോംപാക്ട് എസ്!യുവിയുടെ പേരും രേഖാചിത്രവും പുറത്തുവന്നു.

ടെറാനോ ( Terrano ) എന്നാണ് മോഡലിനു പേര്. കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയ രേഖാചാത്രം നോക്കിയാലറിയാം , മുന്‍ഭാഗം പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

Ads By Google

നിസാന്റെ വലിയ എസ് യു വികളുടെ തരമാണ് ഗ്രില്‍ അടക്കമുള്ള ഭാഗം. എക്‌സ്‌ട്രെയിലിന്റെ ഒരു ഛായ തോന്നുന്നില്ലേ. പിന്‍ഭാഗത്ത് ഡിക്കി ഡോറിനും ടെയ്ല്‍ ലാംപിനുമൊക്കെ മാറ്റമുണ്ടാകും.

നിമാണച്ചെലവു കുറയ്ക്കുന്നതിനായി ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്താനിടയില്ല. സ്റ്റിയറിങ് വീലില്‍ നിസാന്റെ ലോഗോ പതിക്കും. അത്ര തന്നെ. എന്‍ജിനും മാറ്റമില്ല. 1.6 ലീറ്റര്‍ പെട്രോള്‍ ( 103 ബിഎച്ച്പി ) , 1.5 ലീറ്റര്‍ ഡീസല്‍ ( 84 ബിഎച്ച്പി , 108.5 ബിഎച്ച്പി ) എന്നീ എന്‍ജിനുകള്‍ ലഭ്യമാകും.

ചെന്നൈയ്ക്കടുത്ത് ഒറഗഡത്തെ റെനോ  നിസാന്‍ സംയുക്ത പ്ലാന്റിലാണ് ടെറാനോയും നിര്‍മിക്കുക. ഈ വര്‍ഷം അവസാനത്തോടെ നിസാന്‍ ‘ ഡസ്റ്റര്‍ ‘ വിപണിയിലെത്തും. ഡസ്റ്ററിനെക്കാള്‍ ടെറാനോയ്ക്ക് വിലക്കൂടുതല്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

കാരണം ഡസ്റ്ററിന്റെ പ്ലാറ്റ് ഫോമും ഘടകങ്ങളും ഉപയോഗിക്കുന്നതിന് നിശ്ചിത തുക റെനോയ്ക്ക് റോയല്‍റ്റി ഇനത്തില്‍ നല്‍കേണ്ടി വരും. നിസാന്റെ മൈക്ര , സണ്ണി എന്നീ മോഡലുകള്‍ പേരും രൂപവും മാറ്റി റെനോ പുറത്തിറക്കിയപ്പോള്‍ ഇതേ വ്യവസ്ഥ തിരിച്ചും ബാധകമായിരുന്നു.

പള്‍സ് , സ്‌കാല എന്നീ റെനോ മോഡലുകള്‍ക്ക് നിസാന്റേതിനേക്കാള്‍ താരതമ്യേന ഉയര്‍ന്ന വില ഉണ്ടായതിനു കാരണവും ഇതുതന്നെ.

Autobeatz

Advertisement