എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങളുടെ സര്‍ക്കാര്‍ പുറത്തുചെയ്യുന്നതും ഇതു തന്നെയല്ലേ..?’; ഭീഷണിപ്പെടുത്തുകയാണോ എന്ന എന്‍.ഐ.എ അഭിഭാഷകന്റെ ചോദ്യത്തിന് ദുഷ്യന്ത് ദവെയുടെ മറുപടി; ഹാദിയ കേസ് പരിഗണിക്കവേ സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍
എഡിറ്റര്‍
Monday 9th October 2017 7:41pm

 

ന്യൂദല്‍ഹി: ഹാദിയ കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം. കേസില്‍ ഷെഫീന്‍ ജഹാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയും എന്‍.ഐ.എ അഭിഭാഷകന്‍ മനീന്ദര്‍ സിംഗും തമ്മില്‍ വാദപ്രതിവാദം തര്‍ക്കത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കറും ഡി.വെ ചന്ദ്രചൂഡുമടങ്ങിയ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ഇന്നലെ കേരളസന്ദര്‍ശനം നടത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസ്താവന സൂചിപ്പിച്ചുകൊണ്ടാണ് ദവെ ഷെഫീന്‍ ജഹാനുവേണ്ടി വാദം തുടങ്ങിയത്.


Also Read: ‘എന്റെ ദൗത്യം സത്യം പറയുകയാണ്; ‘ധീരയല്ല’, മാധ്യമ പ്രവര്‍ത്തകയാണ്’; അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാന വര്‍ധനവ് പുറത്തു കൊണ്ടുവന്ന റോഹിണി പറയുന്നു


‘രാംനാഥ് കോവിന്ദ് കേരളത്തിലെ ജീവിതരീതികളെയും മതങ്ങള്‍ തമ്മിലുള്ള പരസ്പരം ബഹുമാനത്തേയും കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ അത് തകര്‍ക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. എന്റെ (ഷെഫീന്‍ ജഹാന്‍) ഭാര്യയുടെ (ഹാദിയ) സുരക്ഷയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഈ വിഷയം സങ്കീര്‍ണ്ണമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.’

ഷെഫീനെ വിവാഹം കഴിച്ചതുകൊണ്ട് മാത്രമാണ് കേരള ഹൈക്കോടതി വിഷയത്തില്‍ പ്രതികൂല നിലപാട് സ്വീകരിച്ചതെന്നും ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ദവെ പറഞ്ഞു. എന്നാല്‍ ദവെയുടെ വാദങ്ങളെ ഖണ്ഡിക്കാന്‍ മനീന്ദര്‍ സിംഗ്, ഹൈക്കോടതി നിലപാടെടുത്തതിനു പിന്നിലെ സാഹചര്യം വിശദമാക്കി.


Also Read: ‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; അമിത് ഷായുടെ മകനെതിരായ ആരോപണത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍


എന്നാല്‍ ഹൈക്കോടതിക്ക് എങ്ങനെ വിവാഹം റദ്ദാക്കാനാകുമെന്ന് സുപ്രീം കോടതി ചോദിച്ചു.

‘ വിവാഹത്തിന് സമ്മതം നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണെങ്കില്‍ കോടതിക്ക് ഇടപെടാം.’

എന്നാല്‍ ചില ആളുകള്‍ പെണ്‍കുട്ടിയെ ഇക്കാര്യത്തിനായി ഉപദേശിക്കുകയാണെന്ന് മനീന്ദര്‍ മറുപടിയായി പറഞ്ഞു. അതേസമയം മനീന്ദറിന്റെ വാദത്തെ ശക്തമായി എതിര്‍ത്ത ദവെ, അവര്‍ കോടതിയെ അപമാനിക്കുകയാണെന്ന് വാദിച്ചു.

‘ജസ്റ്റിസ് രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എ അന്വേഷണത്തിന് കോടതി ഉത്തരവിട്ടെങ്കിലും രവീന്ദ്രന്‍ അത് നിരസിക്കുകയായിരുന്നു. എന്നിരുന്നാലും അവര്‍ അന്വേഷണവുമായി മുന്നോട്ടു പോയി.’


Don’t Miss: ഇ.ടി മുഹമ്മദ് ബഷീര്‍ ആട് മേയ്ക്കാന്‍ വിളിക്കുന്ന ഇടയനെന്ന് ലീഗ് അനുകൂല സമസ്ത മുഖപത്രം


എന്‍.ഐ.എ സര്‍ക്കാരിന്റെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുകയാണ്. എന്തുകൊണ്ടാണ് എന്‍.ഐ.എ കേരള ഹൈക്കോടതിയുടെ വാദത്തെ ന്യായീകരിക്കുന്നതെന്നും ദവെ ആഞ്ഞടിച്ചു. കേന്ദ്രം വിഷയം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അമിത് ഷായും യോഗി ആദിത്യനാഥും ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വന്നപ്പോള്‍ അവിടെ ലൗ ജിഹാദുണ്ടെന്ന് പറഞ്ഞു പരത്തുകയാണെന്നും ദവെ പറഞ്ഞു.

എന്നാല്‍ ഇത്തരം ദുഷ്‌പ്രേരിത പ്രസ്താവനകള്‍ മൂലം മറ്റൊരാളെ തോല്‍പ്പിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നതെന്നായിരുന്നു മനീന്ദറിന്റെ മറുപടി. അവര്‍ നിരന്തരം ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മനീന്ദര്‍ പറഞ്ഞു.

എന്നാല്‍ ഞങ്ങള്‍ കോടതിക്കു അകത്ത് മാത്രമേ അങ്ങനെ ചെയ്യുന്നൂള്ളൂവെന്നും നിങ്ങളുടെ സര്‍ക്കാര്‍ പുറത്തു ചെയ്യുന്നത് അതല്ലേയേന്നും ദവെ തിരിച്ചടിച്ചു. അതേസമയം ഇത്തരം പ്രസ്താവനകള്‍ അസ്വീകാര്യമാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. നിങ്ങള്‍ നിങ്ങളുടെ കേസിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണോയെന്നും കോടതി ദവെയോട് ആരാഞ്ഞു.


Also Read: ദല്‍ഹിയില്‍ വീണ്ടും വംശീയ അതിക്രമം; മോഷണകുറ്റം ആരോപിച്ച് നൈജീരിയന്‍ യുവാവിനെ ആള്‍കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു


എന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ ബഹുമാനപ്പെട്ട കോടതി കേള്‍ക്കേണ്ടെന്നും എന്നാല്‍ തനിക്കെതിരെ ആരോപണമുന്നയിക്കരുതെന്നുമായിരുന്നു ദവെയുടെ മറുപടി.

തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം പെണ്‍കുട്ടിക്കുണ്ടെന്നും പിതാവിന് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി ആവര്‍ത്തിച്ചു. മാനസികാരോഗ്യമുള്ള ഒരാള്‍ എടുക്കുന്ന തീരുമാനത്തെ ബഹുമാനിക്കണമെന്നും തന്റെ മകളാണെന്നു പറഞ്ഞ് അവളെ തടവില്‍വെക്കാന്‍ പിതാവിന് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധമില്ലാത്ത വാദങ്ങള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും കോടതി വ്യക്തമാക്കി.

Advertisement