എഡിറ്റര്‍
എഡിറ്റര്‍
ദുര്‍മ വാഹനാപകടം; മൃതദേഹം സംസ്‌കരിച്ചു
എഡിറ്റര്‍
Tuesday 26th September 2017 10:15am

റിയാദ്: ദുര്‍മയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പാറല്‍ കിഴക്കേ മണലായയിലെ പരേതനായ മൊയ്തുവിന്റെ മകന്‍ തിട്ടുമ്മല്‍ ഹംസയുടെ (ഹംസപ്പ53) മൃതദേഹം മറവ് ചെയ്തു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ദുര്‍മയില്‍ മഖ്ബറയിലാണ് അടക്കം ചെയ്തത്. കേളി മുസ്ഹാമിയ ഏരിയ ജീവകാരുണ്യവിഭാഗമാണ് മൃതദേഹം മറവു ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് സഹായവുമായി രംഗത്തുണ്ടായിരുന്നത്.

ജീവകാരുണ്യസമിതി ഏരിയ കണ്‍വീനര്‍ എംകെ ഷമീര്‍, ബാവ, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ 20 വര്‍ഷമായി സൗദിയിലുള്ള ഹംസ റിയാദില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ദുര്‍മയിലെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച താമസസ്ഥലത്തേക്ക് മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോള്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെടുകയായിരുന്നു.

മാതാവ്: ചീരതടത്തില്‍ കദീജ (നറുക്കോട്). ഭാര്യ: ആലിക്കല്‍ അലീമ. മക്കള്‍: ഷാക്കിര്‍ (അബുദാബി), മുഹമ്മദ് ഷരീഫ് (റിയാദ്), ആരിഫ. മരുമക്കള്‍: ഫവാസ് പുത്തിരിപറമ്പന്‍ (ആലിപ്പറമ്പ്), റംസീന കുഞ്ഞിരുകാട്ടില്‍ (മുളയങ്കാവ്)

Advertisement