എഡിറ്റര്‍
എഡിറ്റര്‍
ദുല്‍ഖറിന്റെ എ ബി സി ഡി
എഡിറ്റര്‍
Thursday 18th October 2012 11:13am

അമേരിക്കയില്‍ താമസിക്കുന്ന മലയാളി ചെറുപ്പക്കാരുടെ കഥയുമായി എത്തുകയാണ് മാര്‍ട്ടിന്‍ പ്രക്കാട് എ ബി സി ഡി എന്ന ചിത്രത്തിലൂടെ. ഫോട്ടോഗ്രാഫര്‍ പദവിയില്‍ നിന്നും സംവിധയാകന്റെ തൊപ്പിയണിഞ്ഞ മാര്‍ട്ടിന്‍ പ്രക്കാടിന്റെ രണ്ടാമത്തെ ചിത്രമാണ് എ ബി സി ഡി. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറായിരുന്നു മാര്‍ട്ടിന്റെ ആദ്യ ചിത്രം.

Ads By Google

എ ബി സി ഡി എന്നാല്‍ ‘അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി’ എന്നര്‍ത്ഥം. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെ നായകന്‍. അമേരിക്കയില്‍ താമസമാക്കിയ ചെറുപ്പക്കാര്‍ സ്വന്തം നാടായ കേരളത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് എ ബി സി ഡിയില്‍ പറയുന്നത്.

അക്കരക്കാഴ്ചകള്‍ എന്ന ഹാസ്യ ടെലിവിഷന്‍ പരമ്പരയിലൂടെ പ്രവാസി മലയാളികള്‍ക്ക് സുപരിചിതനായ ജേക്കബ് ഗ്രിഗറിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ അപര്‍ണ ഗോപിനാഥാണ് ചിത്രത്തിലെ നായിക. അമേരിക്കയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

സൂരജ്-നീരജ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ഭാസ്‌കറും മാര്‍ട്ടിന്‍ പ്രക്കാടും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജോമോന്‍.ടി.ജോണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് വര്‍മയുടെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറാണ്. തമീന്‍സ് പ്രൊഡക്ഷന്റെ ബാനറില്‍ ഷിബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.

Advertisement