കടുവക്കും പൃഥ്വിരാജിനും ആശംസകള്‍ അറിയിച്ച് സൂപ്പര്‍ താരം
Entertainment news
കടുവക്കും പൃഥ്വിരാജിനും ആശംസകള്‍ അറിയിച്ച് സൂപ്പര്‍ താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th July 2022, 6:03 pm

പൃഥ്വിരാജ് നായകനാകുന്ന മാസ് എന്റര്‍ടൈനര്‍ ചിത്രം കടുവ ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. പത്ത് വര്‍ഷത്തിന് ശേഷം ഷാജി കൈലാസ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കടുവ. വലിയ രീതിയിലുള്ള പ്രൊമോഷന്‍ പരിപാടികളാണ് ചിത്രത്തിനായി നടത്തുന്നത്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ചിത്രം റിലീസിനെത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന് ആശംസകള്‍ അറിയിച്ച് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനും എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ദുല്‍ഖര്‍ കടുവക്കും ഒപ്പം പൃഥ്വിരാജിനും ആശംസകള്‍ അറിയിച്ചത്.


കടുവയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിക്കാന്‍ ദുല്‍ഖര്‍ മറന്നില്ല.

കടുവയുടെ പ്രോമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം
മാധ്യമങ്ങളെ കണ്ടപ്പോള്‍ ദുല്‍ഖറാണ് കുറിപ്പിലൂടെ പാന്‍ ഇന്ത്യന്‍ ലെവലില്‍ മലയാള സിനിമകള്‍ മാര്‍ക്കറ്റ് ചെയ്ത് തുടങ്ങിയതെന്ന് പൃഥി പറഞ്ഞിരുന്നു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight : Dulquer salmaan tweet wishes to Prithviraj and Kaduva