വീഡിയോ എടുത്താല്‍ എന്താണ് കുഴപ്പമെന്ന് ചിലര്‍ ചോദിക്കും, 11 വര്‍ഷത്തിനിടക്ക് ഒരു പ്രാവശ്യമാണ് നോ പറഞ്ഞത്: ദുല്‍ഖര്‍ സല്‍മാന്‍
Film News
വീഡിയോ എടുത്താല്‍ എന്താണ് കുഴപ്പമെന്ന് ചിലര്‍ ചോദിക്കും, 11 വര്‍ഷത്തിനിടക്ക് ഒരു പ്രാവശ്യമാണ് നോ പറഞ്ഞത്: ദുല്‍ഖര്‍ സല്‍മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 9:20 pm

സൗത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ക്രൗഡ് പുള്ളറായ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരോടുള്ള ദുല്‍ഖറിന്റെ പെരുമാറ്റം തന്നെയാണ് ഇതിനൊരു പ്രധാനകാരണം. ആരാധകര്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടമാണെന്ന് പറയുകയാണ് ബി ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍. ശ്രേയ ധന്വന്തരിയും ഈ അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്നു.

‘ജനങ്ങളോട് ഇടപെടാന്‍ വളരെ ഇഷ്ടമാണ്. അവരോടൊപ്പം ചിത്രങ്ങളും സെല്‍ഫികളും എടുക്കാന്‍ ഇഷ്ടമാണ്. അക്കാര്യത്തില്‍ എനിക്ക് നല്ല ക്ഷമയുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

ആരാധകര്‍ക്ക് വീഡിയോ എടുക്കാന്‍ വരെ ദുല്‍ഖര്‍ നിന്നുകൊടുക്കാറുണ്ടെന്ന് ശ്രേയ പറഞ്ഞു. ‘ആളുകള്‍ ദുല്‍ഖറിനോട് വീഡിയോ വരെ ആവശ്യപ്പെടാറുണ്ട്. സാധാരണ ആളുകള്‍ സെല്‍ഫി ചോദിക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ഓട്ടോഗ്രഫും ചോദിക്കും. എന്നാല്‍ ദുല്‍ഖറിനോട് വീഡിയോ ആണ് ചോദിക്കാറുള്ളത്, അവരുടെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടി. പ്ലീസ് എന്റെ കൂട്ടുകാരന്‍ വലിയ ഫാനാണ്, ചേട്ടന്‍ ഫാനാണ് എന്നൊക്കെ പറയും. ദുല്‍ഖര്‍ അതിനെല്ലാം നിന്നുകൊടുക്കും. ഫുള്‍വീഡിയോയും റെക്കോഡ് ചെയ്യും. ആരും അങ്ങനെ നിന്നുകൊടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല,’ ശ്രേയ പറഞ്ഞു.

ആളുകള്‍ ചോദിക്കുന്നത് കാണുമ്പോള്‍ നോ പറയാന്‍ പാടാണെന്ന് ദുല്‍ഖര്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തു. പക്ഷേ ചിലര്‍ ഡിമാന്‍ഡ് ചെയ്യും. വീഡിയോ എടുത്താല്‍ എന്താണ് കുഴപ്പമെന്നൊക്കെ ചോദിക്കും. 11 വര്‍ഷത്തിനിടക്ക് ഒരു പ്രാവശ്യം നോ പറഞ്ഞിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

ചുപ് ദി റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ചിത്രമാണ് ദുല്‍ഖറും ശ്രേയയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ച് പുറത്ത് വന്ന ചിത്രം. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ചിത്രം സൈക്കോ ത്രില്ലര്‍ കഥയാണ് പറഞ്ഞത്. സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്.

Content Highlight: Dulquer salmaan says that he likes to spend time with his fans