കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടമുള്ള നായിക അവരാണ്; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു
Entertainment
കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടമുള്ള നായിക അവരാണ്; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 12th June 2021, 5:23 pm

കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തില്‍ തന്റെ നായികയായി എത്തിയ സുര്‍ജ ബാല ഹിജാമാണ് ഏറെ പ്രിയപ്പെട്ട നായികയെന്ന് ദുല്‍ഖര്‍ പറയുന്നു.

വ്യക്തിപരമായി തനിക്ക് ഒരുപാട് ഇഷ്ടമുള്ളതും ഏറെ ആസ്വദിച്ച് ചെയ്തതുമായ ചിത്രമായിരുന്നു നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്നും ദുല്‍ഖര്‍ പറഞ്ഞു.

2013ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സമീര്‍ താഹിറായിരുന്നു. കാസിം, അസീ എന്നീ കഥാപാത്രങ്ങളെയാണ് ദുല്‍ഖറും സുര്‍ജയും അവതരിപ്പിച്ചിരുന്നത്. സുര്‍ജ മണിപ്പൂരി സിനിമകളിലെ പ്രശസ്തയായ നടിയാണ്.

ചിത്രത്തില്‍ ഒരുമിച്ചുള്ള സീനുകള്‍ അത്രയും മനോഹരമാക്കാന്‍ കഴിഞ്ഞത് അവര്‍ അത്രയും കഴിവുള്ള അഭിനേത്രിയായതുകൊണ്ടാണെന്നും ദുല്‍ഖര്‍ പറഞ്ഞു. വാണിജ്യപരമായി ചിത്രം വിജയിച്ചിരുന്നില്ലെങ്കിലും ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധ നേടിയിരുന്നു.

റെക്‌സ് വിജയനാണ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

ഹാഷിര്‍ മുഹമ്മദ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ദുല്‍ഖര്‍, സണ്ണി വെയ്ന്‍, സുര്‍ജ ബാല ഹിജാം, ഷോണ്‍ റോമി, ഇന സാഹ, അഭിജ, ഷെയ്ന്‍ നിഗം, ജോയ് മാത്യൂ, ധൃതിമാന്‍ ചാറ്റര്‍ജി, വനിത കൃഷ്ണചന്ദ്രന്‍, അനിഖ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dulquer Salmaan says about his favorite actress