റെക്കോഡ് തുകയ്ക്ക് ഒ.ടി.ടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ കുറുപ്പ് ; നിര്‍മ്മാണ ചിലവ് 40 കോടി
Malayalam Cinema
റെക്കോഡ് തുകയ്ക്ക് ഒ.ടി.ടി റിലീസിനൊരുങ്ങി ദുല്‍ഖറിന്റെ കുറുപ്പ് ; നിര്‍മ്മാണ ചിലവ് 40 കോടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th November 2020, 2:06 pm

കൊച്ചി: റെക്കോഡ് തുകയ്ക്ക് ഒ.ടി.ടി റീലിസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്. കേരളത്തിലെ തിയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന തീരുമാനം പുറത്തുവന്നിതിന് പിന്നാലെയാണ് കുറുപ്പ് ഒ.ടി.ടി റിലീസിന് ഒരുങ്ങിയത്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 40 കോടിയാണ്. നേരത്തെ 35 കോടിക്ക് തീര്‍ക്കാനിരുന്ന ചിത്രം കൊവിഡ് പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രൊസ്റ്റ് പ്രൊഡക്ഷന്‍ നീളുകയും നിര്‍മ്മാണ ചിലവ് വര്‍ധിക്കുകയുമായിരുന്നു.

സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കുന്നത്.

നിമിഷ് രവിയുടെതാണ് ക്യാമറ. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമൊരുക്കുന്നത്.
വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. ജിതിന്‍ കെ ജോസ് കഥയും, ഡാനിയേല്‍ സായൂജ്, കെ എസ് അരവിന്ദ് എന്നിവരാണ് തിരക്കഥയുമൊരുക്കിയത്.

മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – പ്രവീണ്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ – വിഘ്നേഷ് കിഷന്‍ രജീഷ്, മേക്കപ്പ് – റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് – പ്രവീണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പി.ആര്‍.ഒ – ആതിര ദില്‍ജിത്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Dulquer Salmaan’s Kurup ready for OTT release for record amount; Production cost 40 crore