'പെണ്‍മക്കള്‍ ഭാര്യമാരെക്കാളും റൊമാന്റിക്കാണ്, അമാല്‍ പോലും പറയാത്തത് മറിയം എന്നോട് പറയാറുണ്ട്'
Entertainment news
'പെണ്‍മക്കള്‍ ഭാര്യമാരെക്കാളും റൊമാന്റിക്കാണ്, അമാല്‍ പോലും പറയാത്തത് മറിയം എന്നോട് പറയാറുണ്ട്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 14th July 2023, 12:10 pm

മകളായ മറിയത്തെ പറ്റിയുള്ള ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. നിങ്ങള്‍ക്ക് ഒരു മകളുണ്ടെങ്കില്‍ അവര്‍ക്ക് ഭാര്യമാരെക്കാളും റൊമാന്റിക്കാവാന്‍ സാധിക്കുമെന്നും അച്ഛനും മകളും തമ്മിലുള്ള ബോണ്ടിങ് വേറെ തന്നെയാണെന്നും ദുല്‍ഖര്‍ പറഞ്ഞു. മാഷബിള്‍ ഇന്ത്യക്ക് മുമ്പ് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

‘മകളുണ്ടെങ്കില്‍ അവര്‍ക്ക് ഏറ്റവും കൂടുതല്‍ റൊമാന്റിക്കാവാന്‍ പറ്റും. ഭാര്യമാര്‍ പോലും പറയാത്ത കാര്യങ്ങള്‍ അവര്‍ പറയും. ഭയങ്കര ക്യൂട്ടാവും. പപ്പ പോവാണോ, പോവണ്ട, ഞാന്‍ മിസ് ചെയ്യും, എപ്പോഴാ തിരിച്ചുവരുന്നത് എന്നൊക്കെ പറയും. എല്ലാ പെണ്‍കുട്ടികളും അച്ഛന്മാര്‍ക്ക് കൊച്ചുകുട്ടികളാണ്. ആ ബോണ്ട് വേറെ തന്നെയാണ്. ഇപ്പോള്‍ അത് എനിക്ക് മനസിലാവുന്നുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

സിനിമയില്‍ അനുഭവിച്ച പ്രതിസന്ധികളെ പറ്റിയും അദ്ദേഹം സംസാരിച്ചു. ‘സിനിമയില്‍ എന്തെങ്കിലുമൊക്കെ നേടേണ്ടതുണ്ടായിരുന്നു. തോല്‍ക്കാന്‍ പറ്റില്ല. മമ്മൂട്ടിയുടെ മകനാണെന്നുള്ള പ്രഷര്‍ എന്തുചെയ്താലുമുണ്ടാകുമായിരുന്നു. ആക്ടറായില്ലെങ്കിലും ആ പ്രഷര്‍ ഞാന്‍ തന്നെ തലയില്‍ വെക്കുമായിരുന്നു. ഞാന്‍ തന്നെയാണ് എന്റെ മുഖ്യവിമര്‍ശകന്‍. അങ്ങനെ സ്വയം വിമര്‍ശനത്തിലൂടെയാണ് ഇവിടെ വരെയെത്തിയത്,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

കിങ് ഓഫ് കൊത്തയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. തെന്നിന്ത്യയില്‍ തന്നെ ഏറെ ഹൈപ്പുള്ള ചിത്രം അഭിലാഷ് ജോഷിയാണ് സംവിധാനം ചെയ്യുന്നത്. ഷമ്മി തിലകന്‍, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന ഐശ്വര്യ ലക്ഷ്മിയും നൈല ഉഷയും ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ശാന്തി കൃഷ്ണ, വടചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.

ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Content Highlight: dulquer salmaan about doughtar mariyam