എഡിറ്റര്‍
എഡിറ്റര്‍
പ്രണവും ദുല്‍ഖറും ഒരുമിക്കുന്ന ചിത്രം; സ്വപ്‌ന ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന് പറയാനുള്ളത് ഇതാണ്
എഡിറ്റര്‍
Tuesday 10th October 2017 5:06pm

കോഴിക്കോട്: മലയാളത്തിന്റെ യൂത്ത് ഐക്കണായ ദുല്‍ഖര്‍ സല്‍മാനും അരങ്ങേറ്റം കുറിക്കും മുമ്പു തന്നെ താരമായി മാറിക്കഴിഞ്ഞ പ്രണവ് മോഹന്‍ലാലും നല്ല സുഹൃത്തുക്കളാണ്. ഈ ചങ്ങാതിമാര്‍ ഒരുമിക്കുന്ന ചിത്രമെന്നത് മലയാളി പ്രേക്ഷകരുടെ സ്വപ്‌നവുമാണ്. എന്നാല്‍ അങ്ങനെയൊന്നുണ്ടുമോ? ഉണ്ടാകുമെന്നു തന്നെയാണ് ദുല്‍ഖര്‍ പറയുന്നത്.

”തീര്‍ച്ചയായും ഞങ്ങള്‍ ഒരുമിച്ചു ഒരു സിനിമയില്‍ ഉണ്ടാകും. പക്ഷെ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇഷ്ട്ടമാകണമെന്നു മാത്രം. അത്തരം ഒരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്.’ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മനസു തുറക്കുന്നു.

പറ്റുന്നത്ര കാലം സിനിമയില്‍ നില്‍ക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു. ചെയ്ത കഥാപാത്രങ്ങളെ എല്ലാം ഇഷ്ട്ടമാണ്. ഇനിയും ഒരുപാട് വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങല്‍ക്കായി കാത്തിരിക്കുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു.


Also Read:  ‘ബി.ജെ.പി സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയാടുന്നു’; മാനനഷ്ടക്കേസില്‍ ഭയപ്പെടില്ലെന്ന് ദ വയറിന്റെ എഡിറ്റര്‍ എം.കെ വേണു


അതേസമയം, മമ്മൂട്ടിയുമൊത്തൊരു ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന്, വാപ്പച്ചിയുമൊത്തൊരു ചിത്രം എന്നെങ്കിലും ഉണ്ടാവട്ടെ… ഉണ്ടാവണം എന്നാണെന്റെ ആഗ്രഹം. എന്നായിരുന്നു താരത്തിന്റെ മറുപടി.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവ് നായകനിരയിലേക്ക് എത്തുന്നത്. ബാലനടനായി തിളങ്ങിയ പ്രണവ് നായകനാകുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ലാല്‍ജോസ്, ശ്രീനാഥ് രാജേന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങളാണ് ദുല്‍ഖറിന്റെതായി മലയാളത്തില്‍ ഇനി വരാനുള്ളത്.

Advertisement