വീണ്ടും ഗാനമാലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍; ഇത്തവണ തമിഴ് സിനിമയില്‍
indian cinema
വീണ്ടും ഗാനമാലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍; ഇത്തവണ തമിഴ് സിനിമയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th January 2019, 11:31 am

ചെന്നൈ: മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ സിനിമയ്ക്ക് വേണ്ടി വീണ്ടും ഗാനമാലപിക്കുന്നു. എന്നാല്‍ മലയാളത്തില്‍ അല്ലെന്ന് മാത്രം. ഈ പ്രാവശ്യം തമിഴിലിലാണ് ദുല്‍ഖര്‍ ഗാനം അലപിക്കുന്നത്.

നവാഗത സംവിധായകന്‍ ദേസിംഗ് പെരിയസാമിയുടെ “കണ്ണും കണ്ണും കൊള്ളൈയടിത്താല്‍” എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഗാനമാലപിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ ചിത്രത്തിലെ നായകനും.

Also Read  ഇത് മൊത്തം അള്ളാണല്ലോ…..; കലിപ്പന്‍ ലുക്കില്‍ ചാക്കോച്ചന്‍; അള്ള് രാമേന്ദ്രന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു

നേരത്തെ ചാര്‍ളി, സി.ഐ.എ, പറവ, എ.ബി.സി.ഡി, കല്ല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ ദുല്‍ഖര്‍ പാടിയിരുന്നു. ഇത് ആദ്യമായാണ് ഒരു മലയാള താരം തമിഴ് സിനിമയില്‍ ഗാനമാലപിക്കുന്നത്.

മസാലകോഫിയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് തെന്നിന്ത്യന്‍ താരം റിതു വര്‍മ്മയാണ് ചിത്രത്തില്‍ നായികയാവുന്നത്. സംവിധായകന്‍ ഗൗതം മേനോന്‍, രക്ഷന്‍, നിരഞ്ജനി അഹ്തിയാന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

DoolNews Video