കേരളത്തില്‍ നിന്നും അസമിലെത്തിയ യുവാവിന് കൊവിഡ് ലക്ഷണങ്ങള്‍; ഐസോലേഷനിലേക്ക് മാറ്റി
national news
കേരളത്തില്‍ നിന്നും അസമിലെത്തിയ യുവാവിന് കൊവിഡ് ലക്ഷണങ്ങള്‍; ഐസോലേഷനിലേക്ക് മാറ്റി
ന്യൂസ് ഡെസ്‌ക്
Sunday, 15th March 2020, 5:45 pm

ദിസ്പൂര്‍: കേരളത്തില്‍ നിന്നും അസമിലേക്ക് തിരികെ പോയ യുവാവിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെ ഇയാളെ അസമിലെ ബിശ്വനാഥ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുവാവിനെ ജില്ലാ ആശുപത്രിയില്‍ നിന്നും തേസ്പൂര്‍ മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് തേസ്പൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.

വടക്കന്‍ അസമിലെ സൂത്തിയ സ്വദേശിയാണ് ഇയാള്‍. മാസങ്ങളായി കേരളത്തില്‍ ജോലിചെയ്ത് വരികയായിരുന്ന ഇയാള്‍ ശനിയാഴ്ചയാണ് നാട്ടിലേക്ക് തിരികെയെത്തിയത്.

എന്നാല്‍ വീട്ടിലെത്തിയപ്പോള്‍ ശ്വാസ തടസ്സവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അസമില്‍ 800ഓളം പേര്‍ നിലവില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. ഇതുവരെയും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ