എഡിറ്റര്‍
എഡിറ്റര്‍
താറാവ് പപ്പാസ്
എഡിറ്റര്‍
Thursday 19th June 2014 5:23pm

duck-mappas

നോണ്‍വെജ് പ്രേമികള്‍ക്ക് ഏറെ ആസ്വദിച്ചു കഴിക്കാവുന്ന വിഭവമാണ് താറാവ് പപ്പാസ്. പരമ്പരാഗത ക്രിസ്ത്യന്‍ ശൈലിയില്‍ പാകം  ചെയ്യുന്ന ഈ വിഭവം അപ്പം, ഇടിയപ്പം, റൊട്ടി എന്നിവയുടെ  കൂടെ ചൂടോടെ കഴിക്കാവുന്നതാണ്.

ചേരുവകള്‍
താറാവ് – 1 (ഇടത്തരം കഷണങ്ങളാക്കിയത്)
തേങ്ങ ചിരകിയത്-1
തേങ്ങാപാല്‍- 1 കപ്പ്
കറുകപ്പട്ട- ചെറിയ കഷണം
മഞ്ഞള്‍പൊടി- 1 ടേബിള്‍ സ്പൂണ്‍
മുളക്‌പൊടി- 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
ഏലക്കായ്- 2 എണ്ണം
ഗ്രാമ്പൂ- 2 എണ്ണം
ജീരകപ്പൊടി- 1/2 ടീസ്പൂണ്‍
പെരുംജീരകം- 1/2 ടീസ്പൂണ്‍
കറിവേപ്പില- ആവശ്യത്തിന്
ചെറിയ ഉള്ളി- 1/4 കിലോ (അരിഞ്ഞത്)
തക്കാളി- 2 എണ്ണം (അരിഞ്ഞത്)
ഇഞ്ചി- 1 ടേബിള്‍ സ്പൂണ്‍(ചതച്ചത്)
വെളുത്തുള്ളി- 1 ടേബിള്‍ സ്പൂണ്‍ (ചതച്ചത്)
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം
താറാവ് അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ചേര്‍ത്ത് ഒരു കുക്കറില്‍ നല്ലതുപോലെ വേവിക്കുക.
തേങ്ങ, ജീരകം, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക.
ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ ഗ്രാമ്പൂ, ഏലയ്ക്ക, കറുകപ്പട്ട എന്നിവ ഇട്ട് നല്ലതുപോലെ വറുക്കുക. അതില്‍ ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവയും ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.
മുളകുപൊടി, ജീരകപ്പൊടി,  എന്നിവ നല്ലതുപോലെ ചൂടാക്കിയതിനു ശേഷം വേവിച്ചു വെച്ചിരിക്കുന്ന താറാവ് അതിലേയ്ക്ക് ഇട്ടിളക്കി 15 മിനിറ്റ് മൂടി വെയ്ക്കുക.
നല്ലതു പോലെ തിളച്ചു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കിവെയ്ക്കാം.

Advertisement