ആ നടന്റെ ഡബ്ബിംഗ് ശൈലി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി; തുറന്നുപറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മീന നെവില്‍
Movie Day
ആ നടന്റെ ഡബ്ബിംഗ് ശൈലി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി; തുറന്നുപറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മീന നെവില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th July 2021, 12:51 pm

കൊച്ചി: ഒരുകാലത്ത് മലയാള സിനിമയിലെ എല്ലാ നടിമാര്‍ക്കും ശബ്ദം നല്‍കി ശ്രദ്ധേയയായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് മീന നെവില്‍. തന്നെ അത്ഭുതപ്പെടുത്തിയ ഡബ്ബിംഗ് ശൈലിയായിരുന്നു നിത്യഹരിത നടന്‍ പ്രേം നസീറിന്റേതെന്ന് പറയുകയാണ് മീന.

മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മീന മനസ്സുതുറന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടൊപ്പവും താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും മീന പറഞ്ഞു.

‘നസീര്‍ സാറിന്റേതായിരുന്നു എന്നെ അതിയശപ്പെടുത്തിയ ഡബ്ബിംഗ്. വീണ്ടും ചലിക്കുന്ന ചക്രം ഡബ്ബ് ചെയ്യാനായി പോകുമ്പോള്‍ നസീര്‍ സാര്‍ ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

തരംഗിണി സ്റ്റുഡിയോയിലായിരുന്നു. സ്‌ക്രീനില്‍ നോക്കിയല്ല നസീര്‍ സാര്‍ ഡബ്ബ് ചെയ്യുന്നത്. അദ്ദേഹം സ്‌ക്രിപ്റ്റ് നോക്കിയാണ് ഡബ്ബ് ചെയ്തിരുന്നത്. എനിക്ക് ഭയങ്കര അതിയശമായി പോയി.

സര്‍ ലിപ് ഒന്നും നോക്കാതെയാണ് ഡബ്ബ് ചെയ്യുന്നത്. അപ്പോള്‍ സ്റ്റുഡിയോയിലുണ്ടായിരുന്ന അസോസിയേറ്റ് ഡയറക്ടറോട് ഞാന്‍ കാര്യം ചോദിച്ചു. അദ്ദേഹം എന്താ സ്‌ക്രീന്‍ നോക്കാതെ ഡബ്ബ് ചെയ്യുന്നതെന്ന് ചോദിച്ചു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു. നസീര്‍ സാറിന് അറിയാം രണ്ട് ഡയലോഗ് കഴിഞ്ഞാല്‍ ഒരു കോമ, ഒരു പുള്ളി , അവിടെ രണ്ട് ചിരിയാണെങ്കില്‍ അങ്ങനെ, അത് അദ്ദേഹത്തിന് കറക്ടാണ്.

ചെയ്ത വോയ്‌സ് സ്‌ക്രിപ്റ്റിലുള്ളതുപോലെ കറക്ടായി തന്നെ അദ്ദേഹം ചെയ്യുകയും ചെയ്യുമെന്ന് അസോസിയേറ്റ് പറഞ്ഞു’, മീന പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Dubbing Artist Meena Nevil About Prem Nazir