എഡിറ്റര്‍
എഡിറ്റര്‍
ദുബായില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് പരിമിതപ്പെടുത്തുന്നു
എഡിറ്റര്‍
Tuesday 21st November 2017 3:07am

 

ദുബായ്: ദുബായില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് പരമിതപ്പെടുത്താന്‍ നീക്കം. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് പുതിയ നടപടിക്ക് ആര്‍.ടി.എ ഒരുങ്ങുന്നത്.

പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി പഴയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം, വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിരക്കില്‍ മാറ്റം വരുത്തല്‍, വാഹനത്തിന്റെ എന്‍ജിന്‍ ശേഷിക്ക് അനുസൃതമായി ലൈസന്‍സ് എന്നിവയും പരിഗണനയിലാണ്. പരിസ്ഥിതി സൗഹൃദമല്ലാത്ത വാഹനങ്ങളുടെ ഇറക്കുമതിയും റജിസ്‌ട്രേഷനും നിയന്ത്രിക്കാനും ആര്‍.ടി.എ നീക്കമുണ്ട്.


Also Read: ഇന്ത്യ-ചൈന ബന്ധം വളരെ നിര്‍ണായകമാണ്; രാംനാഥ് കോവിന്ദിന്റെ അരുണാചല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ചൈന


പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ആര്‍.ടി.എ പറയുന്നു. ഇതൊന്നും സ്ഥായിയായ പരിഹാര മാര്‍ഗമല്ലെന്നും കൂടുതല്‍ കരുതലും നടപടികളും ആവശ്യമാണെന്നും ആര്‍.ടി.എ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

കൂടുതല്‍ നടപ്പാതകള്‍ നിര്‍മിക്കുകയും സൈക്കിള്‍ സവാരി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്നും അധികൃതര്‍ പറയുന്നു. ദുബായില്‍ ഒരാളുടെ പേരില്‍ രണ്ടു വാഹനങ്ങള്‍ എന്ന തോതിലാണുള്ളത്. പാതകളുടെ നീളം കൂട്ടിയും പാലങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുമാണ് ആര്‍.ടി.എ നിലവിലുള്ള ഗതാഗത പ്രശ്നങ്ങള്‍ മറികടക്കുന്നത്.

Advertisement